Sunday, May 19, 2024
spot_img

2023 മുതല്‍ പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കും; മരച്ചീനിയില്‍ നിന്നും ‘മദ്യം’ നിര്‍മ്മിക്കും; ദേശീയപാത 66ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ സ്ഥാപിക്കും; മത്സ്യബന്ധന മേഖലയ്ക്ക് 240 കോടി രൂപ; കെഎസ്‌ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി 1000 കോടി

തിരുവനന്തപുരം: മരച്ചിനിയില്‍ നിന്നും മദ്യം നിര്‍മ്മിക്കുമെന്ന് ബജറ്റ് (Budget) അവതരണത്തില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. മദ്യനിര്‍മ്മാണത്തിനായി ഗവേഷണം പ്രോത്സാഹിപ്പിക്കും. ഇതിനായി 2 കോടിയും അനുവദിക്കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി വ്യക്തമാക്കി. കുട്ടനാടിലെ വെള്ളപ്പൊക്ക നിവാരണപദ്ധതികള്‍ക്ക് 140 കോടി രൂപ .കുട്ടനാടിലെ വെള്ളപ്പൊക്ക നിവാരണപദ്ധതികള്‍ക്ക് 140 കോടി രൂപ . 1226.66 കോടി വ്യവസായ മേഖലയുടെ വിഹിതമായി നീക്കിവച്ചു .

മത്സ്യബന്ധന മേഖലയ്‌ക്ക് 240.6 കോടി രൂപ അനുവദിച്ചു. കടല്‍സുരക്ഷാ പദ്ധതിക്കായി 5.50 കോടി രൂപ നൽകും. സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകള്‍ സ്ഥാപിക്കും. സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് സമീപാണ് സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങുക. പി പി പി മാതൃകയിലാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. കെഎസ്‌ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി 1000 കോടി രൂപ ഈ വര്‍ഷം വകയിരുത്തും.

Related Articles

Latest Articles