തിരുവനന്തപുരം: നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്തിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് സിപിഐ നേതാവ് ആനി രാജയും. ഇന്നലെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്. ആരോപണം രഞ്ജിത്ത് നിഷേധിച്ചിരുന്നു. എന്നാൽ രഞ്ജിത്തിനെ പരമാവധി സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നടപടി എടുക്കാനാവില്ലെന്നും പരാതി തന്നാൽ നോക്കാമെന്നുമായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. എന്നാൽ മുന്നണിക്കുള്ളിൽ തന്നെ ഈ നിലപാടിന് എതിർ സ്വരമുണ്ടെന്നതിന് തെളിവാണ് സിപിഐ നേതാവ് ആനി രാജയുടെ പ്രസ്താവന, ആരെയും സംരക്ഷിക്കാൻ ശ്രമിക്കില്ലെന്ന് മന്ത്രി ആർ ബിന്ദുവും വ്യക്തമാക്കിയത് സർക്കാരിൽ ഭിന്നതയുണ്ടെന്നതിന് തെളിവാണ്.
പാലേരി മാണിക്യം എന്ന സിനിമാ ചിത്രീകരണത്തിനിടെ തന്നെ സംവിധായൻ രഞ്ജിത്ത് മുറിയിൽ വിളിച്ചു വരുത്തി ശരീരത്തിൽ സ്‌പർശിച്ചുവെന്നായിരുന്നു ഇന്നലെ ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. സിപിഎം സഹയാത്രികനായ സംവിധായൻ രഞ്ജിത്തിനെ ഇനി സർക്കാറിന് സംരക്ഷിക്കാനാവില്ലെന്ന് മുന്നണിക്കും പാർട്ടിക്കും അകത്തുനിന്നുള്ള എതിർപ്പുകൾ സൂചിപ്പിക്കുന്നത്. വൈകാതെ രഞ്ജിത്ത് രാജിവച്ചേക്കും എന്നും സൂചനയുണ്ട്. രഞ്ജിത്തിനെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനാണ് ആദ്യം ഈ ആവശ്യം ഉന്നയിച്ചത്. യൂത്ത് കോൺഗ്രസ് ഈ വിഷയത്തിൽ ഡി ജി പി ക്ക് പരാതി നൽകിയിട്ടുണ്ട്. രഞ്ജിത്തിനെ സംരക്ഷിക്കാൻ ശ്രമിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…