Kerala

ബാല​ഗോകുലം രാഷ്ട്രീയ സംഘടന ! കോഴിക്കോട് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സിപിഎം ; പ്രതിഷേധവുമായി ഭക്തർ

കോഴിക്കോട് : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സിപിഎം. ബാല​ഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കാണ് സിപിഎം വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബാല​ഗോകുലം രാഷ്‌ട്രീയ സംഘടനയാണെന്നാണ് സിപിഎം വാദം. സംഭവത്തിൽ ഭക്തജനങ്ങൾ വ്യാപകമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കോഴിക്കോട് ചെലൂർ സുബ്രഹ്മണ്യ മഹാക്ഷേത്ര കമ്മിറ്റിയുടേതാണ് ഈ നടപടി. ബാല​ഗോകുലം രാഷ്‌ട്രീയ സംഘടനയാണ്. അതിനാൽ ശോഭായാത്രയ്‌ക്ക് ക്ഷേത്രഭൂമി നൽകാനാകില്ലെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ബാല​ഗോകുലത്തിന് കത്തും നൽകിയിട്ടുണ്ട്. അതേസമയം, മുൻ വർഷങ്ങളിൽ ശോഭായാത്ര നടത്തുന്നതിനായി ക്ഷേത്രവും ക്ഷേത്രഭൂമിയും വിട്ടുനൽകിയിരുന്നു. കുന്നമം​ഗലം ഭാ​ഗത്ത് അഞ്ചിടങ്ങളിൽ ബാല​ഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭയാത്ര സംഘടിപ്പിച്ചിരുന്നു. മറ്റിടങ്ങളിൽ ആഘോഷപൂർവമായി ശോഭായാത്ര നടക്കുമ്പോഴാണ് ചെലൂർ ഭാ​ഗത്ത് മാത്രമുള്ള വിലക്കെന്ന് ഭക്തജനങ്ങൾ പറയുന്നു.

B4 Admin

Share
Published by
B4 Admin

Recent Posts

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

4 hours ago

അഭിജീത് ദിപ്‌കെയ്ക്ക് കുടുംബവുമായി സംസാരിക്കാനുള്ള അനുമതി നിഷേധിച്ചെന്ന നാടകം പൊളിഞ്ഞു. മുത്തശ്ശിയുടെ നിര്യാണത്തെ തുടര്‍ന്ന് അഭിജീത് ദിപ്‌കെയ്ക്ക് വിമാന ടിക്കറ്റും ഫോണ്‍ കോളും ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. വീഡിയോ പുറത്തുവിട്ടു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…

5 hours ago

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…

5 hours ago

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…

5 hours ago