ചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ സ്വീകരിച്ച നടപടി സിപിഎം പിന്‍വലിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഓമനക്കുട്ടനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് പിന്‍വലിച്ചതായി ആലപ്പുഴ ജില്ലാ സെക്രട്ടറി അറിയിച്ചു.
ചേര്‍ത്തല കണ്ണിക്കാട്ടെ ദുരിതാശ്വാസ ക്യാമ്പിലെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയതെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി അറിയിച്ചു. ക്യാമ്പില്‍ കുറവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ മതിയായിരുന്നു. പകരം പിരിവ് നടത്തേണ്ടിയിരുന്നില്ലെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. എങ്കിലും നല്ല ഉദ്ദേശ്യത്തോടെ ചെയ്ത കാര്യമാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലും സംഭവത്തില്‍ ഓമനക്കുട്ടന്‍ തന്നെ ഖേദം പ്രകടിപ്പിച്ചത് കണക്കിലെടുത്തുമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
പണപ്പിരിവ് വിവാദമായ പശ്ചാത്തലത്തില്‍ സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെ ഇന്നലെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. ചേര്‍ത്തല തഹസില്‍ദാരുടെ പരാതിയില്‍ ഓമനക്കുട്ടനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…