Saturday, May 18, 2024
spot_img

മാധ്യമങ്ങള്‍ കടക്ക് പുറത്ത്; ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്: ഓമനക്കുട്ടന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ സ്വീകരിച്ച നടപടി സിപിഎം പിന്‍വലിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഓമനക്കുട്ടനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് പിന്‍വലിച്ചതായി ആലപ്പുഴ ജില്ലാ സെക്രട്ടറി അറിയിച്ചു.

ചേര്‍ത്തല കണ്ണിക്കാട്ടെ ദുരിതാശ്വാസ ക്യാമ്പിലെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയതെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി അറിയിച്ചു. ക്യാമ്പില്‍ കുറവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ മതിയായിരുന്നു. പകരം പിരിവ് നടത്തേണ്ടിയിരുന്നില്ലെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. എങ്കിലും നല്ല ഉദ്ദേശ്യത്തോടെ ചെയ്ത കാര്യമാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലും സംഭവത്തില്‍ ഓമനക്കുട്ടന്‍ തന്നെ ഖേദം പ്രകടിപ്പിച്ചത് കണക്കിലെടുത്തുമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

പണപ്പിരിവ് വിവാദമായ പശ്ചാത്തലത്തില്‍ സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെ ഇന്നലെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. ചേര്‍ത്തല തഹസില്‍ദാരുടെ പരാതിയില്‍ ഓമനക്കുട്ടനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles