kottarakkara-thulasi
കൊട്ടാരക്കര: കഞ്ചാവ് ചെടി വീട്ടിൽ നട്ടുവളർത്തിയ സ്ത്രീ അറസ്റ്റിൽ. കൊട്ടാരക്കര താലൂക്കില്‍ മേലില വില്ലേജില്‍ കണിയാന്‍കുഴി കാരാണിയില്‍ തുളസിയാണ് എക്‌സൈസ് വകുപ്പിന്റെ പിടിയിലായിരിക്കുന്നത്. തുളസി, കഞ്ചാവ് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
തുടര്‍ന്ന് ഇവരുടെ വീട്ടുമുറ്റത്ത് നിന്ന് 10 അടി ഉയരവും 61 ശിഖരത്തോടും കൂടിയ വിളവെടുക്കാന്‍ പാകമായ കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു.. കഞ്ചാവ് വാങ്ങുന്നതിന് കൂടുതല്‍ ചിലവ് വരുന്ന സാഹചര്യത്തിലാണ് നട്ടുവളര്‍ത്താന്‍ തീരുമാനിച്ചതെന്ന് തുളസി പറഞ്ഞു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സഹദുള്ള പി.എയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ഷിലു .എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നഹാസ്.റ്റി, സുനില്‍ ജോസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിഷ, എക്‌സൈസ് ഓഫീസര്‍ മുബിന്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…