Tuesday, May 21, 2024
spot_img

റെയിൽവേ ഭൂമിയിൽ കഞ്ചാവ് ചെടികൾ; അന്വേഷണം ഊർജ്ജിതമാക്കി എക്‌സൈസ്

ആലുവ: റെയിൽവേ ഭൂമിയിൽ നിന്ന് കഞ്ചാവ് ചെടികൾ (Ganja Plant Seized) കണ്ടെത്തി. ആലുവ റെയിൽവേ സ്റ്റേഷനിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എസ്.എൻ.ഡി.പി സ്‌കൂളിന്റെ പിൻ ഭാഗത്തുള്ള റെയിൽവേ ഭൂമിയിൽ നിന്നുമാണ് രണ്ട് കഞ്ചാവ് ചെടികൾ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഡി.സതീശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

ഒരു കഞ്ചാവ് ചെടിക്ക് ആറടിയിലേറെ ഉയരമുണ്ട്. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. കഞ്ചാവ് ചെടി നട്ട് പരിപാലിച്ചിരുന്നവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കുമെന്ന് സി.ഐ. അറിയിച്ചു. അതേസമയം ഈ കോവിഡ് കാലത്ത് ഇത്തരത്തിൽ സ്കൂൾ പരിസരങ്ങളിലും, അതിന്റെ ചുറ്റുപാടുകളിലും കഞ്ചാവ് ചെടികൾ കണ്ടെത്തുന്നത് ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.

കൂട്ടായി മാസ്റ്റർപടി എംഎംഎൽപി സ്‌കൂൾ പരിസരത്ത് നിന്നും ഇത്തരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡാണ് സ്‌കൂളിൽ പരിശോധനയ്‌ക്കെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.

Related Articles

Latest Articles