Tuesday, April 30, 2024
spot_img

കഞ്ചാവ് വാങ്ങാൻ ചിലവ് കൂടുതൽ! പ്രതിവിധിയായി വീട്ടമ്മ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടി വളര്‍ന്നുപൊങ്ങിയത് പത്തടി ഉയരത്തില്‍; കണ്ണുതള്ളി പോലീസുകാർ

കൊട്ടാരക്കര: കഞ്ചാവ് ചെടി വീട്ടിൽ നട്ടുവളർത്തിയ സ്ത്രീ അറസ്റ്റിൽ. കൊട്ടാരക്കര താലൂക്കില്‍ മേലില വില്ലേജില്‍ കണിയാന്‍കുഴി കാരാണിയില്‍ തുളസിയാണ് എക്‌സൈസ് വകുപ്പിന്റെ പിടിയിലായിരിക്കുന്നത്. തുളസി, കഞ്ചാവ് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

തുടര്‍ന്ന് ഇവരുടെ വീട്ടുമുറ്റത്ത് നിന്ന് 10 അടി ഉയരവും 61 ശിഖരത്തോടും കൂടിയ വിളവെടുക്കാന്‍ പാകമായ കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു.. കഞ്ചാവ് വാങ്ങുന്നതിന് കൂടുതല്‍ ചിലവ് വരുന്ന സാഹചര്യത്തിലാണ് നട്ടുവളര്‍ത്താന്‍ തീരുമാനിച്ചതെന്ന് തുളസി പറഞ്ഞു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സഹദുള്ള പി.എയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ഷിലു .എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നഹാസ്.റ്റി, സുനില്‍ ജോസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിഷ, എക്‌സൈസ് ഓഫീസര്‍ മുബിന്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Latest Articles