Education

എഞ്ചിനിയറിംഗ്, ഫാർമസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിമിന്

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് – ഫാർമസി- ആർക്കിടെക്ചർ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കർ എം രണ്ടാം റാങ്കും നയൻ കിഷോർ നായർ കൊല്ലം മൂന്നാം റാങ്കും നേടി. റാങ്ക് പട്ടികയിൽ ഇടംപിടിച്ച ആദ്യ അഞ്ച് പേരും ആൺകുട്ടികളാണ്. എസ് സി വിഭാഗത്തിൽ തൃശൂർ സ്വദേശി അമ്മു ഒന്നാം റാങ്കും അക്ഷയ് നാരായണൻ മലപ്പുറം രണ്ടാം റാങ്കും കരസ്ഥമാക്കിയപ്പോൾ എസ്.ടി വിഭാഗത്തിൽ ജോനാഥൻ ഡാനിയേൽ ഒന്നാം റാങ്കും ശബരിനാഥ് എറണാകുളം രണ്ടാം റാങ്കും നേടി.

ഫാർമസി വിഭാഗത്തിൽ ഫാരിസ് തൃശൂർ സ്വദേശി അബ്ദുൽ നാസർ ഒന്നാം റാങ്ക് നേടിയപ്പോൾ തേജസ്വിനി വിനോദ് രണ്ടാം റാങ്ക് നേടി. ആര്കിടെക്‌ചർ പരീക്ഷയിൽ തേജസ് ജോസഫ് കണ്ണൂർ ഒന്നാം റാങ്കും, അമ്രീൻ കല്ലായി രണ്ടാം റാങ്കും നേടി.

എഞ്ചിനീയറിംഗ് കീം പരീക്ഷയിൽ റാങ്ക് പട്ടികയിലിടം നേടിയ ആദ്യ നൂറ് പേരിൽ 22 പേർ പെൺകുട്ടികളും 78 പേർ ആൺകുട്ടികളുമാണ്. ഇതിൽ 64 പേർ ആദ്യമായി പരീക്ഷയെഴുതിയതാണ്. എറണാകുളം 21, തിരുവനന്തപുരം17, കോഴിക്കോട് 11 എന്നീങ്ങനെയാണ് ആദ്യനൂറു പേരിൽ ഇടംപിടിച്ചത്.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി 418 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 73,977 കുട്ടികളാണ് എഞ്ചിനിയറിംഗ് പരീക്ഷ എഴുതിയത്. ഇവരിൽ യോഗ്യത നേടിയത് 51031 പേരാണ്. റാങ്ക് പട്ടികയ്ക്ക് മുന്പുതന്നെ വിദ്യാർത്ഥികളുടെ സ്കോർ അനുസരിച്ചുള്ള ഓപ്ഷൻ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. സിബിഎസ്ഇ ഇപ്രൂവ്മെൻറ് പരീക്ഷ എഴുതിയവർക്ക് കൂടി അപേക്ഷിക്കാൻ അവസരം നൽകണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക വൈകിയതെന്നാണ് എൻട്രൻസ് കമ്മീഷണറുടെ വിശദീകരണം. ഓപ്‌ഷൻ നേരത്തെ നൽകിയതിൽ അപാകതയില്ലെന്ന് വിശദീകരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു, കുട്ടികൾക്ക് ഗുണം ലഭിക്കുകയാണ് ചെയ്തതെന്നും പറഞ്ഞു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago