Thursday, May 9, 2024
spot_img

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡിൽ ഹോം സിനിമയെ പരിഗണിക്കാത്തതിനെതിരെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം

പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യി​ട്ടും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് പ​ട്ടി​ക​യി​ല്‍ ‘ഹോം‘ ​പൂ​ര്‍​ണ​മാ​യി പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​ല്‍ സോഷ്യൽമീഡിയയിൽ ശക്തമായ പ്രതിഷേധം. ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെ പിന്തുണച്ചും ജൂറിയെ വിമര്‍ശിച്ചും രംഗത്ത് എത്തിയിരിക്കുകയാണ്.

ചി​ത്ര​ത്തിന്‍റെ നി​ര്‍​മാ​താ​വ് കൂ​ടി​യാ​യ വി​ജ​യ് ബാ​ബു​വിന്‍റെ പേ​രി​ല്‍ ബലാത്സംഗകേസ് ഉള്ളതിനാലാണ് ചി​ത്ര​ത്തെ തഴയുന്നത് എന്നാണ് ആ​രോ​പ​ണ​ങ്ങ​ള്‍. സി​നി​മ​ക്ക്​ അ​ര്‍​ഹ​ത​പ്പെ​ട്ട​ത് കി​ട്ടി​യി​ല്ലെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും മി​ക​ച്ച ന​ട​നു​ള്‍​പ്പെ​ടെ​യു​ള്ള പു​ര​സ്‌​കാ​രം ഹോ​മി​ന് ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും സം​വി​ധാ​യ​ക​ന്‍ റോ​ജി​ന്‍ തോ​മ​സ് പ​റ​ഞ്ഞു. മാ​റ്റി​നി​ര്‍​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ല്‍ അ​തൊ​രു തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണെന്നും സംവിധായകന്‍ വ്യക്തമാക്കി.

അ​തേ​സ​മ​യം, മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം ഇ​ന്ദ്ര​ന്‍​സി​ന് ന​ല്‍​കാ​ത്ത​തി​ല്‍ പ​രോ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും എം.​എ​ല്‍.​എ​യു​മാ​യ ഷാ​ഫി പ​റ​മ്പി​ല്‍ രം​ഗ​ത്തെ​ത്തി. ‘ഹോം’ ​സി​നി​മ​യി​ലെ ഇ​ന്ദ്ര​ന്‍​സ് ക​ഥാ​പാ​ത്രം ഒ​ലി​വ​ര്‍ ട്വി​സ്റ്റിന്‍റെ ചി​ത്രം ഷാ​ഫി ഫേ​സ്‌​ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ചു.

വി​ജ​യ് ബാ​ബു​വി​നെ​തി​രാ​യ പ​രാ​തി​യും ഹോ​മി​ന് പു​ര​സ്കാ​രം ന​ല്‍​കാ​ത്ത​തും ത​മ്മി​ല്‍ ബ​ന്ധ​മി​ല്ലെ​ന്ന് ജൂ​റി ചെ​യ​ര്‍​മാ​ന്‍ സ​യ്യി​ദ് അ​ഖ്ത​ര്‍ മി​ര്‍​സ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞിരുന്നു. ഹോ​മി​ന് പു​ര​സ്കാ​രം ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​റി​ന് ബ​ന്ധ​മി​ല്ലെ​ന്നും അ​വാ​ര്‍​ഡ് നി​ര്‍​ണ​യ​ത്തി​ല്‍ മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും സ​ജി ചെ​റി​യാ​നും അ​റി​യി​ച്ചിരുന്നു.

Related Articles

Latest Articles