Friday, March 29, 2024
spot_img

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു; നടപടി സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ബാധകം

തിരുവനന്തപുരം: സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം പിൻവലിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ ഇനിമുതൽ മുഴുവൻ തോതിൽ പ്രവർത്തിക്കാം. കൊവിഡ് (Covid) കേസുകൾ കുറഞ്ഞ് സ്കൂളുകളടക്കം പൂർണതോതിൽ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കെയാണ് വർക്ക് ഫ്രം ഹോം നിർത്തലാക്കിയ സർക്കാർ ഉത്തരവ്.

നേരത്തെ പല നിയന്ത്രണങ്ങളും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വര്‍ക്ക് ഫ്രം ഹോം റദ്ദാക്കിയത്. ഇന്നു മുതല്‍ സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തില്‍വരും. ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസുകളില്‍ ജോലിക്ക് ഹാജരാകണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗബാധിതര്‍ എന്നീ വിഭാഗങ്ങള്‍ക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്.

Related Articles

Latest Articles