കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രാലയം. കേരളത്തിലെത്തി പ്രളയക്കെടുതി വിലയിരുത്തിയ പ്രത്യേക സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം തേടിയപ്പോഴായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഈ മറുപടി.
സംസ്ഥാന സര്‍ക്കാരിനേയും, പാര്‍ലമെന്റിനേയും മാത്രമെ റിപ്പോര്‍ട്ടിന്മേലുള്ള തീരുമാനം അറിയിക്കേണ്ടതുള്ളു എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ച നിലപാട്. കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും, റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികളും ലഭ്യമാക്കുവാന്‍ അഡ്വ.ഡി.ബി.ബിനുവാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ പ്രളയം സംബന്ധിച്ച നിഗമനത്തിലെത്താനും, ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നല്‍കേണ്ട തുക കണക്കാക്കുവാനുമാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി പറഞ്ഞത്. പ്രളയം സംബന്ധിച്ച് പ്രത്യേക സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് 169.63 കോടി രൂപയുടെ സഹായം അനുവദിച്ചു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുവാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…
ടോക്കിയോ:കിഴക്കൻ ഏഷ്യയിൽ ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക വകയിരുത്തി ജപ്പാൻ.…