കോവിഡ് നിയന്ത്രണങ്ങളില്‍ കുടുങ്ങി സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമയമാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. പലയിടത്തും നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് ആളുകള്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാറിന്റെ നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ തയ്യാറാണ്.
എന്നാല്‍ അശാസ്ത്രീയ നിയന്ത്രണങ്ങളാണ് പലതും. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജന ജീവിതം കൂടുതല്‍ ദുസ്സഹകരമാവുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. കൊറോണയേക്കാള്‍ വലിയ മഹാമാരി സര്‍ക്കാര്‍ ആണ് എന്നതില്‍ യാതൊരു സംശയവും ഇല്ല.
കേരളത്തെ തുറിച്ചു നോക്കുന്ന അതി ഭീകരമായ പ്രതിസന്ധി സാധാരണക്കാരെയോ പണക്കാരെയോ മാത്രമല്ല ബാധിക്കുക എന്നും ക്രമേണ സർക്കാർ ഉദ്യോഗസ്ഥർക്ക് വരെ പതിനാറിന്റെ പണി കിടക്കുന്നേ ഉള്ളൂ എന്നും കുറേ ആയി പറയുന്നു. ഇനി കൊറോണ കാരണം ആണെന്ന ന്യായം നിരത്തണ്ട….. കൊറോണ വന്നില്ലെങ്കിൽ ഒരു 2023-24ൽ നടക്കേണ്ടത് കൊറോണ വന്നത് കൊണ്ട് 2021ൽ നടന്നു എന്നു മാത്രം.
അതേസമയം ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത് തുടരുകയാണ് സർക്കാർ. ലോക കേരള സഭയുടെ പേരിലാണ് ലക്ഷങ്ങളുടെ ധൂർത്ത് നടക്കുന്നത്. ഓൾ കേരള കൾച്ചറൽ ഫെസ്റ്റിവൽ എന്ന പേരിൽ സാംസ്കാരിക ആഘോഷത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ നൽകി. ഞെട്ടണ്ട സത്യമാണ്. ശമ്പളം കൊടുക്കാൻ പോലും കോടികൾ കടമെടുക്കുമ്പോഴാണ് സർക്കാർ വക ഈ ധൂർത്ത് നടക്കുന്നത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…