Kerala

“കേരളത്തിൽ ഇസ്ലാം മതത്തിനുള്ള പ്രധാന്യവും അതിന്റെ ചരിത്രവും വിവരിക്കുന്ന ഡിജിറ്റൽ പ്രൊഡക്ഷനു വേണ്ടി കേരള സർക്കാർ 94 ലക്ഷം രൂപ അനുവദിച്ചത് വിവേചനപരം ! പ്രചരണം സംസ്ഥാന ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നത് പച്ചയായ മുസ്ലിം പ്രീണനം” . ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇസ്ലാം മതത്തിന്റെ പ്രചരണം സംസ്ഥാന ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ പച്ചയായ മുസ്ലിം പ്രീണനമാണ് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നു. ഒരു മതത്തിന്റെ സവിശേഷത മാത്രം പൊതുഖജനാവിലെ പണം ഉപയോഗിച്ച് പഠിപ്പിക്കുന്നത് മതേതര സമൂഹത്തിന് ഭൂഷണമല്ലെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ ഇസ്ലാം മതത്തിനുള്ള പ്രധാന്യവും അതിന്റെ ചരിത്രവും വിവരിക്കുന്ന ഡിജിറ്റൽ പ്രൊഡക്ഷനു വേണ്ടി കേരള സർക്കാർ 94 ലക്ഷം രൂപ അനുവദിച്ചത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി.

“കേരളത്തിൽ ഇസ്ലാം മതത്തിനുള്ള പ്രധാന്യവും അതിന്റെ ചരിത്രവും വിവരിക്കുന്ന ഡിജിറ്റൽ പ്രൊഡക്ഷനു വേണ്ടി കേരള സർക്കാർ 94 ലക്ഷം രൂപ അനുവദിച്ചത് വിവേചനപരമാണ്. കേരളം ഒരു മതത്തിന്റെത് മാത്രമല്ലെന്ന് റിയാസും പിണറായി വിജയനും മനസിലാക്കണം. ഒരു മതത്തിന്റെ സവിശേഷത മാത്രം പൊതുഖജനാവിലെ പണം ഉപയോഗിച്ച് പഠിപ്പിക്കുന്നത് മതേതര സമൂഹത്തിന് ഭൂഷണമല്ല. എല്ലാ മതങ്ങളുടേയും ചരിത്രം അടയാളപ്പെടുത്തണം. എന്നാൽ സംസ്ഥാന സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. ടൂറിസം പ്രചരിപ്പിക്കാൻ ഒരു മതത്തെ മാത്രമാണോ പ്രചരിപ്പിക്കേണ്ടതെന്ന് മതേതരത്വത്തിന്റെ അപ്പോസ്തലനായി നടിക്കുന്ന സീതാറാം യെച്ചൂരി വ്യക്തമാക്കണം. ഹിന്ദുക്കളും ക്രൈസ്തവരും കേരളം രൂപപ്പെടുത്തുന്നതിന് ഒരു സംഭാവനയും നൽകാത്തത് കൊണ്ടാണോ സർക്കാർ അവരെ അവഗണിക്കുന്നത്?

ഇസ്ലാമിന്റെ ചരിത്രം എഴുതുമ്പോൾ ഹൈദരാലിയുടേയും ടിപ്പുവിന്റെയും പടയോട്ടത്തിൽ നടന്ന വംശഹത്യകളെയും ക്ഷേത്രധ്വംസനങ്ങളെയും കുറിച്ചുള്ള അദ്ധ്യായങ്ങൾ ഉണ്ടാകുമോ? ലോകം കണ്ട ഏറ്റവും വലിയ വംശഹത്യകളിൽ ഒന്നായ മാപ്പിള ലഹളയെ സൈറ്റിൽ ഉൾപ്പെടുത്തുമോ? റിയാസിനെ മുന്നിൽ നിർത്തി 30 ശതമാനം വരുന്ന മുസ്ലിം വോട്ട് പെട്ടിയിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. റിയാസിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാണിച്ച് ഭരണം നിലനിർത്തുകയാണ് അവരുടെ ലക്ഷ്യം.

തന്റെ ഭാര്യയുടെ പേരിലുള്ള 2.97 കോടിയുടെ വരുമാനം മറച്ചുവെച്ചാണ് റിയാസ് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ സത്യവാങ്മൂലം നൽകിയതെന്ന് വ്യക്തമായിരിക്കുകയാണ്. റിയാസും വീണയും ഒരു കമ്പനിയുമായും കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ വീണയും അവരുടെ കമ്പനിയും സിഎംആർഎൽ അടക്കമുള്ള കമ്പനികളുമായി കരാറിലേർപ്പെടുകയും പ്രതിഫലം കൈപ്പറ്റുകയും ചെയ്തുവെന്ന് അവർ തന്നെ സമ്മതിക്കുകയും രേഖകൾ സമർപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കള്ള സത്യവാങ്മൂലം സമർപ്പിച്ച മുഹമ്മദ് റിയാസ് രാജിവെക്കണം”- കെ.സുരേന്ദ്രൻ പറഞ്ഞു .

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

നുഴഞ്ഞു കയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാനാണ് മമതയുടെ ശ്രമം!മമതയ്ക്കെതിരെ രൂക്ഷ വിമശനവുമായി അമിത്ഷാ

കൊൽക്കത്ത: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ടിഎംഎസിയുടെ ഒരുകാലത്തെ മുദ്രാവാക്യമായിരുന്ന ‘മാ മതി മനുഷ്’ ഇപ്പോൾ…

33 mins ago

2300 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി; തൃപ്തരാകാതെ പ്രക്ഷോഭകർ: ഇന്ത്യയ്‌ക്കൊപ്പം ചേരണമെന്ന ആവശ്യം ഉന്നയിച്ച് പാക് അധീന കശ്മീരിൽ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം മാറ്റമില്ലാതെ തുടരുന്നു. അതേസമയം പ്രദേശത്തിന്റെ വികസനത്തിനായി 2300…

44 mins ago

ഗുണ്ടകളെ ഒതുക്കാൻ കേരളാ പോലീസിന്റെ പടപ്പുറപ്പാട്; ഓപ്പറേഷൻ ആഗ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; പലതവണ നടത്തിയ ഓപ്പറേഷൻ ഇത്തവണയെങ്കിലും ഫലം കാണുമോയെന്ന് നാട്ടുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരളാ പോലീസ്. തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് എന്നപേരിൽ ഗുണ്ടാ…

51 mins ago

അഴിമതിയുടെ കറ പുരളാത്ത സ്ഥാനാർത്ഥികൾക്കാണ് വോട്ട് നൽകേണ്ടത് ! ഇഡി അന്വേഷണം നേരിടുന്നവർക്കല്ല ; അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യരുതെന്ന് അണ്ണാ ഹസാരെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച്…

1 hour ago

ഇതാണ് കുത്ത് ഇന്ത്യ മുന്നണിയിലെ നേതാക്കളുടെ തനിനിറം !

ഡി കെ ശിവകുമാറിന് പിന്നാലെ പരസ്യമായി പ്രവർത്തകനെ മ-ർ-ദി-ച്ച് ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ; വിമർശനവുമായി സോഷ്യൽ…

1 hour ago

ആം ആദ്മി പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി മുൻ ആപ് നേതാവ് !

എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...

2 hours ago