Saturday, December 20, 2025

സാംസ്കാരിക വകുപ്പിന്റെ ഉത്തരവ്; കല്പിത സർവകലാശാലയിൽ നിന്ന് ഗവർണറെ നീക്കി

തിരുവനന്തപുരം:കൽപിത സർവകലാശാലയായ കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കികൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്.കലാ സാംസ്കാരിക രംഗത്തെ പ്രമുഖൻ ചാൻസിലറാകുമെന്നാണ് വിവരം.

കൽപിത സർവകലാശാലയാണ് കേരള കലാമണ്ഡലം. 2006 മുതൽ സംസ്ഥാന ഗവർണറാണ് കലാമണ്ഡലത്തിന്റെ ചാൻസലർ. ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഗവർണർ മടക്കിയാൽ നിയമസഭയിൽ ബില്ലായി വിഷയം കൊണ്ടുവരുമെന്ന് ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു

Related Articles

Latest Articles