Kerala

തന്നെ ഹിന്ദു എന്ന് വിളിക്കണം ! ബ്രിട്ടീഷ് അതിക്രമങ്ങളെ കുറിച്ചും ഡോക്യൂമെന്ററിയാകാം; ബിബിസി യെ ശക്തമായി വിമർശിച്ച് ഹിന്ദു കോൺക്ലേവിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഹിന്ദുവെന്നാൽ ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ വിശേഷിപ്പിക്കുന്ന പദമാണെന്നും ആ അർത്ഥത്തിൽ തന്നെ ഹിന്ദു എന്ന് വിളിക്കണമെന്നും കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന ഹിന്ദു കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് തന്നെ അഹിന്ദുവെന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഹിന്ദുവാണെന്നും അതൊരു മതത്തിന്റ അടിസ്ഥാനത്തിലല്ല. ഭൂപ്രദേശ അടിസ്ഥാനത്തിലാണ് അങ്ങനെ വിളിക്കുന്നതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ബിബിസി ഡോക്യുമെന്ററി ഉയർത്തിവിട്ട വിവാദങ്ങളെ കുറിച്ചും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ചു. രാജ്യത്തിന്റെ വളർച്ചയിൽ പലരും അസൂയാലുക്കളാണെന്നും ഇന്ത്യയിൽ ബ്രിട്ടൻ നടത്തിയ അതിക്രമങ്ങളെ കുറിച്ച് എന്തുകൊണ്ട് ഡോക്യൂമെന്ററികൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

‘ഇന്ത്യ നന്നായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ ഈ ആളുകള്‍ നിരാശരാണ്. എന്തുകൊണ്ടാണ് അവര്‍ ബ്രിട്ടീഷ് അതിക്രമങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാത്തത്? എന്നാല്‍ നമ്മുടെ സ്വന്തം ആളുകളില്‍ ചിലരോട് എനിക്ക് ഖേദമുണ്ട്, കാരണം അവര്‍ രാജ്യത്തെ ജുഡീഷ്യറിയുടെ വിധിന്യായങ്ങളേക്കാള്‍ ഒരു ഡോക്യുമെന്ററിയെ വിശ്വസിക്കുന്നു’ ഗവര്‍ണര്‍ പറഞ്ഞു.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

16 minutes ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

23 minutes ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

4 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

10 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago