Kerala

സനാതന ധർമ്മം അന്ധവിശ്വാസമാണെന്ന് പറയുന്നവർ വിവരമില്ലാത്തവർ ! ബഹിഷ്‌ക്കരണ ഭീഷണി മടക്കി പോക്കറ്റിൽ വച്ചാൽ മതി; മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് പ്രഭാവർമ്മക്ക് മറുപടിയുമായി ഹിന്ദു കോൺക്ലേവിൽ ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: സനാതന ധർമ്മം അന്ധവിശ്വാസമാണെന്നു പറയുന്നവർ വിവരമില്ലാത്തവരാണെന്നും ലോകാ സമസ്ത സുഖിനോ ഭവന്തു എന്നതിനപ്പുറമൊരു സോഷ്യലിസവും കമ്മ്യൂണിസവും ലോകത്തില്ലെന്നും കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി. കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന ഹിന്ദു കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം. ശാസ്ത്രത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന മതമാണ് ഹിന്ദു മതം. ഇതു മനസ്സിലാകണമെങ്കിൽ ഭൗതിക ശാസ്ത്രവും ഉപനിഷത്തുക്കളും പഠിക്കണമെന്നും ചിലരുടെ ബഹിഷ്‌കരണ ഭീഷണിയിൽ ഭയക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്‌ക്കരിക്കണമെന്ന് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. താനും മധുസൂദനൻ നായരും കൈതപ്രവും ഒന്നും ആരുടേയും ബഹിഷ്ക്കരണ ഭീഷണികളെ ഭയക്കില്ലെന്ന് അദ്ദേഹം തിരിച്ചടിച്ചു.

ഇൻഫിനിറ്റിയെ ഇൻഫിനിറ്റി കൊണ്ട് സബ്സ്ട്രാക്ട് ചെയ്‌താൽ ഇൻഫിനിറ്റി തന്നെ കിട്ടുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇത് തന്നെയാണ് ഓം പൂർണ്ണമത പൂർണ്ണമിതം എന്ന് തുടങ്ങുന്ന ഉപനിഷദ് മന്ത്രം പറയുന്നത്. ഈ രാജ്യം തമ്മിലടിച്ച് തകരുമെന്നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ പലരും പറഞ്ഞത്. എന്നാൽ ഇന്ത്യയെ 200 വർഷത്തോളം അടിച്ചമർത്തി ഭരിച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി ഭാരതീയനാണ്. അതും ജനാധിപത്യ മാർഗ്ഗങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി. ലോകത്തിലെ ഏറ്റവും ശക്തമായ ഒരു രാജ്യത്തിലെ വൈസ് പ്രസിഡന്റ് ഇന്ത്യക്കാരിയാണ്. ലോകത്തിലെ വൻകിട കമ്പനികളുടെ തലവന്മാരും ഭാരതീയരാണ്. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ തകർന്നടിഞ്ഞത് ബ്രിട്ടീഷ് ഭരണകാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

10 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

11 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

11 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

11 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

11 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

12 hours ago