Kerala

പിണറായി സർക്കാരിന് പിൻവാതിൽ നിയമനങ്ങൾ പുറത്തറിയിക്കാൻ പാടില്ലാത്ത നിഗൂഢ രഹസ്യം ? നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സർക്കാർ; നിയമനടപടിയിലേക്ക് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്ക് പേരുകേട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. സർക്കാർ അർദ്ധസർക്കാർ മേഖലകളിൽ ഒരു മാനദണ്ഡവും പാലിക്കാതെയാണ് കഴിഞ്ഞ ഒൻപത് വർഷവും എൽ ഡി എഫ് സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റിയത്. ഇപ്പോഴിതാ പിൻവാതിൽ നിയമങ്ങളെക്കുറിച്ചുള്ള നിയമസഭാ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയിരിക്കുകയാണ് സർക്കാർ. വിവിധ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നടത്തിയിട്ടുള്ള താൽക്കാലിക നിയമനങ്ങളെ സംബന്ധിച്ച വിശദ വിവരങ്ങളാണ് നിയമസഭാ ചോദ്യമായി ഉയർന്നത്. എന്നാൽ സർക്കാർ തലത്തിൽ വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ല എന്നാണ് സർക്കാർ മറുപടി നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ചോദ്യം ഉന്നയിച്ചത്.

സർക്കാർ വകുപ്പുകൾ, കമ്പനി ബോർഡ് കോർപറേഷൻ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കഴിഞ്ഞ നാലുവർഷമായി നടത്തിയിട്ടുള്ള താൽക്കാലിക നിയമനങ്ങൾ എത്ര എന്നായിരുന്നു ഒന്നാമത്തെ ചോദ്യം. ഈ നിയമനങ്ങളിൽ സംവരണ തത്വം പാലിച്ചിട്ടുണ്ടോ എന്നായിരുന്നു രണ്ടാമത്തെ ചോദ്യം. കഴിഞ്ഞ നാലുവർഷം എത്ര താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി എന്നായിരുന്നു മൂന്നാമത്തെ ചോദ്യം. നിയമനം എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു ? അഭിമുഖം എഴുത്തു പരീക്ഷ എന്നിവയുടെ മാർക്കുകൾ തുടങ്ങിയ വിശദ വിവരങ്ങളായിരുന്നു നാലാമത്തെ ചോദ്യം. എന്നാൽ നാല് ചോദ്യങ്ങൾക്കും വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ള നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സർക്കാർ തലത്തിൽ ക്രോഡീകരിച്ചിട്ടില്ല എന്നായിരുന്നു മറുപടി.

സിപിഎമ്മിന്റെ പിൻവാതിൽ നിയമനങ്ങളും അഴിമതിയും കേരളത്തിൽ ഏറെ ചർച്ചാ വിഷയമായിരുന്നു. ലക്ഷക്കണക്കിന് യുവാക്കൾ നിയമനം ലഭിക്കാതെ പുറത്തു നിൽക്കുമ്പോൾ പി എസ് സിയെ നോക്കുകുത്തിയാക്കി പാർട്ടിക്കാരെ സർക്കാർ തസ്‌തികകളിൽ തിരുകിക്കയറ്റുന്നത് വിവാദമായിരുന്നു. ഗവർണറുടെ ഇടപെടലും ഈ വിഷയത്തിലുണ്ടായി. ഈ സാഹചര്യത്തിലാണ് പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സർക്കാർ നിയമസഭയിൽ നിന്നുപോലും മറച്ചുവയ്ക്കുന്നത്. കണക്കുകൾ ഉണ്ടെങ്കിലും സർക്കാർ മറച്ചുവയ്ക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

4 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

5 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

5 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

5 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

6 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

6 hours ago