Monday, December 22, 2025

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് , നടിയെ വിസ്തരിക്കും

കൊച്ചി : ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കേരളത്തെ തന്നെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിന്റെ വിസ്താരം തുടങ്ങും. ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് ഇന്ന് നടക്കുക. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് നടിയെ ആക്രമിച്ച് കേസിന്റെ വിചാരണ തുടങ്ങുന്നത്.

കേസ് പരിഗണിക്കാന്‍ വനിത ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ചിരുന്നു. കൊച്ചി സിബിഐ കോടതി ജഡ്ജിയാണ് വാദം കേള്‍ക്കുക. കൂടാതെ കേസ് വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് അവസരവും നല്‍കിയിരുന്നു. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തില്‍ കോടതി വിസ്തരിക്കുന്നത്.

ഇന്ന് അക്രമണത്തിന് ഇരയായ നടിയെ വിസ്തരിക്കും. അടച്ചിട്ട മുറയിലായിരിക്കും വിചാരണ നടക്കുക. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. നടിയുടെയോ അവരുടെ വാഹനത്തിന്റെയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്. അതേസമയം, പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തി എന്ന കുറ്റം ഒഴിവാക്കിയാല്‍ തന്റെ വാദങ്ങളെ അത് ദുര്‍ബലപ്പെടുത്തുമെന്നാണ് ദിലീപിന്റെ വാദം. ദിലീപ് അനാവശ്യ ഹര്‍ജി നല്‍കി കോടതിയെ ആശയക്കുഴപ്പത്തിലാക്കുകയാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ ഹൈക്കോടതി അടുത്ത ദിവസം വിധി പറയും.

Related Articles

Latest Articles