Kerala

ഗൂഡാലോചനക്കേസ്: സ്വപ്നയുടെ ഹർജ്ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും; രഹസ്യ മൊഴിയുടെ പകർപ്പ് സ്വന്തമാക്കാനുള്ള സരിതയുടെ നീക്കത്തിന് ആദ്യ തിരിച്ചടി; പതിവ് ന്യായങ്ങൾ നിരത്തി സർക്കാരിന്റെ സത്യവാങ്മൂലം

എറണാകുളം: തനിക്കെതിരെയുള്ള ഗൂഡാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജ്ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച് പുറത്തുവന്നശേഷം സർക്കാരിലെ ഉന്നതർക്കെതിരെ താൻ നൽകിയ രഹസ്യമൊഴിയിൽ പ്രകോപിതരായി സർക്കാർ കെട്ടിച്ചമച്ച കേസ്സാണിതെന്നാണ് സ്വപ്നയുടെ വാദം. രഹസ്യമൊഴി നൽകിയ ശേഷം മുഖ്യമന്ത്രിക്കും, അദ്ദേഹത്തിന്റെ ഭാര്യക്കും മകൾക്കുമെതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്‌ന ഉന്നയിച്ചിരുന്നത്. ഈ വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് സർക്കാർ സ്വപ്‌നയും കൂട്ടരും ക്രിമിനൽ ഗൂഡാലോചന നടത്തിയതായും കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതായും ആരോപിച്ച് കേസ്സെടുത്തത്. മുൻമന്ത്രി കെ ടി ജലീലിന്റെ പരാതിയിലായിരുന്നു നടപടി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന നൽകിയ ഹർജ്ജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്.

ഹർജ്ജിക്കെതിരെ പതിവ് ന്യായങ്ങൾ നിരത്തിയാണ് സർക്കാരിന്റെ വാദം. ഉന്നതർക്കെതിരെ നിയമവിരുദ്ധമായി ഗൂഡാലോചന നടത്തിയെന്നും വെളിപ്പെടുത്തലുകൾക്ക് ശേഷം 400 ലധികം കേസ്സുകൾ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം സംസ്ഥാനത്തുണ്ടായെന്നുമാണ് സർക്കാർ വാദിക്കുന്നത്. അതിനിടെ സ്വപ്‌ന നൽകിയ രഹസ്യമൊഴി സ്വന്തമാക്കാൻ കോടതിയെ സമീപിച്ച സരിതാ നായർക്ക് ആദ്യ തിരിച്ചടി. രഹസ്യമൊഴി സരിതക്ക് നല്കാനാകുമോ എന്ന് പരിശോധിക്കാനായി കോടതി നിയോഗിച്ച അമിക്കസ് ക്യൂരിയുടെ റിപ്പോർട്ട് സരിതക്കനുകൂലമല്ലെന്നാണ് സൂചന. കോടതിയുടെ പരിഗണനയിലിരിക്കുന്ന രേഖയാണ് രഹസ്യമൊഴി. അത് പൊതു രേഖയല്ല. അതുകൊണ്ടുതന്നെ സരിതക്ക് അതിന്റെ പകർപ്പ് നൽകേണ്ടതില്ലെന്ന നിലപാടാണ് അമിക്കസ് ക്യൂരിയുടേത്

Kumar Samyogee

Recent Posts

മുംബൈയിൽ ഷവർമ കഴിച്ച് 19 കാരന്റെ മരണം; തെരുവോര കച്ചവടക്കാർ അറസ്റ്റിൽ‌‌; അന്വേഷണത്തിൽഉപയോ​ഗിക്കുന്നത് അഴുകിയ ഇറച്ചിയെന്ന് കണ്ടെത്തൽ

മുംബൈ: ഷവർമ കഴിച്ച് 19-കാരൻ മരിച്ചതിൽ രണ്ട് പേർ അറസ്റ്റിൽ. തെരുവോര കച്ചവടക്കാരായ ആനന്ദ് കുബ്ല, അഹമ്മദ് ഷെയ്ഖ് എന്നിവരാണ്…

25 mins ago

‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ്! 18 വർഷം മുൻപ് യഥാർത്ഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം

ചെന്നൈ: 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം. 2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ…

29 mins ago

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം; അതിജീവിതയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം. പരാതി അന്വേഷിക്കുന്ന…

54 mins ago

അസം കോൺഗ്രസിന്റെ പ്രൊഫൈൽ ചിത്രം ടെസ്ലയുടെ ലോഗോ! എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സ്ഥിരീകരണം; പോലീസിൽ പരാതി നൽകി

ഗുവാഹട്ടി: അസമിൽ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസമാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. പ്രൊഫൈൽ ചിത്രമായി…

1 hour ago

കെ പി യോഹാന്റെ സംസ്കാര ചടങ്ങുകളിൽ തീരുമാനം ഇന്ന്; സഭ സിനഡ് ചേരും; ഇടിച്ച വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലീത്ത കെ പി യോഹാന്റെ സംസ്കാര ചടങ്ങുകൾ തീരുമാനിക്കാൻ ഇന്ന് സഭ സിനഡ്…

2 hours ago