Saturday, April 27, 2024
spot_img

ഗൂഡാലോചനക്കേസ്: സ്വപ്നയുടെ ഹർജ്ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും; രഹസ്യ മൊഴിയുടെ പകർപ്പ് സ്വന്തമാക്കാനുള്ള സരിതയുടെ നീക്കത്തിന് ആദ്യ തിരിച്ചടി; പതിവ് ന്യായങ്ങൾ നിരത്തി സർക്കാരിന്റെ സത്യവാങ്മൂലം

എറണാകുളം: തനിക്കെതിരെയുള്ള ഗൂഡാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജ്ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച് പുറത്തുവന്നശേഷം സർക്കാരിലെ ഉന്നതർക്കെതിരെ താൻ നൽകിയ രഹസ്യമൊഴിയിൽ പ്രകോപിതരായി സർക്കാർ കെട്ടിച്ചമച്ച കേസ്സാണിതെന്നാണ് സ്വപ്നയുടെ വാദം. രഹസ്യമൊഴി നൽകിയ ശേഷം മുഖ്യമന്ത്രിക്കും, അദ്ദേഹത്തിന്റെ ഭാര്യക്കും മകൾക്കുമെതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്‌ന ഉന്നയിച്ചിരുന്നത്. ഈ വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് സർക്കാർ സ്വപ്‌നയും കൂട്ടരും ക്രിമിനൽ ഗൂഡാലോചന നടത്തിയതായും കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതായും ആരോപിച്ച് കേസ്സെടുത്തത്. മുൻമന്ത്രി കെ ടി ജലീലിന്റെ പരാതിയിലായിരുന്നു നടപടി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന നൽകിയ ഹർജ്ജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്.

ഹർജ്ജിക്കെതിരെ പതിവ് ന്യായങ്ങൾ നിരത്തിയാണ് സർക്കാരിന്റെ വാദം. ഉന്നതർക്കെതിരെ നിയമവിരുദ്ധമായി ഗൂഡാലോചന നടത്തിയെന്നും വെളിപ്പെടുത്തലുകൾക്ക് ശേഷം 400 ലധികം കേസ്സുകൾ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം സംസ്ഥാനത്തുണ്ടായെന്നുമാണ് സർക്കാർ വാദിക്കുന്നത്. അതിനിടെ സ്വപ്‌ന നൽകിയ രഹസ്യമൊഴി സ്വന്തമാക്കാൻ കോടതിയെ സമീപിച്ച സരിതാ നായർക്ക് ആദ്യ തിരിച്ചടി. രഹസ്യമൊഴി സരിതക്ക് നല്കാനാകുമോ എന്ന് പരിശോധിക്കാനായി കോടതി നിയോഗിച്ച അമിക്കസ് ക്യൂരിയുടെ റിപ്പോർട്ട് സരിതക്കനുകൂലമല്ലെന്നാണ് സൂചന. കോടതിയുടെ പരിഗണനയിലിരിക്കുന്ന രേഖയാണ് രഹസ്യമൊഴി. അത് പൊതു രേഖയല്ല. അതുകൊണ്ടുതന്നെ സരിതക്ക് അതിന്റെ പകർപ്പ് നൽകേണ്ടതില്ലെന്ന നിലപാടാണ് അമിക്കസ് ക്യൂരിയുടേത്

Related Articles

Latest Articles