Kerala is number one in gold smuggling! Union Finance Ministry says that Kerala has the highest number of smuggled gold seizures in the country
ദില്ലി : രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തുസ്വര്‍ണ്ണം പിടിക്കുന്നത് കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ധനമന്ത്രാലയന്‍റെ റിപ്പോര്‍ട്ട്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം 47% വര്‍ധനയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2021ല്‍ 2,154.58 കിലോഗ്രാം സ്വര്‍ണ്ണമാണ് രാജ്യത്ത് പിടിച്ചത്. കഴിഞ്ഞവര്‍ഷം ഇത് 2,383.38 കിലോഗ്രാമായി വര്‍ധിച്ചു. ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ തന്നെ 916.37 കിലോഗ്രാം സ്വർണ്ണം പിടികൂടി. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം 755.81 കിലോഗ്രാം സ്വർണ്ണം പിടികൂടി.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് 2,445 കേസുകളാണു 2021ല്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 3,982 ആയി ഉയര്‍ന്നു. കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1,035 കേസുകളുണ്ടായി. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ അളവില്‍ കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ 535.65 കിലോഗ്രാം സ്വര്‍ണ്ണവും തമിഴ്‌നാട്ടില്‍ 519 കിലോഗ്രാം സ്വര്‍ണ്ണവുമാണ് പിടികൂടിയത്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…