Thursday, January 1, 2026

അന്തിമ വോട്ടർ പട്ടിക ഇന്ന്; സംവരണ വാർഡുകളിലടക്കം തർക്കങ്ങളും ക്രമക്കേടാരോപണങ്ങളും നിരവധി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ഇന്നലെ പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ചില തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ താമസം ഉണ്ടായതിനാലാണ് പട്ടിക വൈകിയത്.

സംവരണ വാര്‍ഡുകളുടെ തെരഞ്ഞെടുപ്പില്‍ തര്‍ക്കം ഉണ്ടായ സ്ഥലങ്ങളില്‍ നറുക്കെടുപ്പിന് പുനര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തര്‍ക്കം ഉണ്ടായ സ്ഥലങ്ങളിലെ നറുക്കെടുപ്പും ഇന്ന് നടക്കും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് പുനര്‍ വിജ്ഞാപനവും നറുക്കെടുപ്പും നടക്കുക.

Related Articles

Latest Articles