2-including-kerala-man-arrested-at-chennai-airport
ചെന്നൈ : ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശി ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായി. സമീര്‍ എന്ന ഇയാള്‍ യെമനില്‍ നിന്നാണ്
ചെന്നൈയിലെത്തിയത്. സമീറിനൊപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയായ ഫിറോസ്ഖാനും കസ്റ്റഡിയിലാണ്. സൗദി അറേബ്യയിലെ വിസയുടെ
കാലാവധി കഴിഞ്ഞത് കൊണ്ടാണ് യെമന്‍ വഴി വന്നതെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷമായി സൗദിയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുക ആ
യിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.
രണ്ട് വര്‍ഷം മുമ്പ് ഇവരുടെ വിസയുടെ കാലാവധി കഴിഞ്ഞിരുന്നതായും യാതൊരു രേഖകളും ഇല്ലാതെയാണ് ഇവര്‍ അവിടെ കഴിഞ്ഞതെന്നുമാണ് വിവരം. തുടര്‍ന്ന് യെമനിലേക്ക് രഹസ്യമായെത്തിയ ഇവര്‍ പാസ്‌പോര്‍ട്ട് നഷ്ടമായി എന്ന് കാണിച്ച് ഇന്ത്യന്‍ എംബസിയില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങി അതുപയോഗിച്ച് ഷാര്‍ജ വഴി ചെന്നൈയിലെത്തി. . വിമാനത്താവളത്തില്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
2016 മുതല്‍ ഇന്ത്യക്കാര്‍ക്ക് യെമന്‍ സന്ദര്‍ശിക്കുന്നതിന് വിലക്ക് എര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് ലംഘിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ യെമന്‍ ഉള്‍പ്പെടെയുള്ള ശക്തമായ ഐ.എസ് സാന്നിധ്യമുള്ള രാജ്യങ്ങളില്‍ നിന്ന് വ്യാജരേഖകളുമായി എത്തിയ ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. ഐ.എസ് തീവ്രവാദ കേന്ദ്രങ്ങള്‍ പലതും െൈസെനികാക്രമണത്തില്‍ തകര്‍ന്ന സാഹചര്യത്തില്‍ സിറിയയിലും അഫ്ഗാനിസ്ഥാനില്‍ നിന്നും പലരും ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരുടെ സംശയാസ്പദമായ യാത്ര എന്നത് ഇത്തരം സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. കേന്ദ്ര ഏജന്‍സികള്‍ ഇവരെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…