വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തെരച്ചിൽ പ്രവർത്തനങ്ങൾക്കും രാജ്യം ഒന്നിച്ച് നിന്ന് പോരാടുമ്പോൾ അനാവശ്യ വിവാദമുണ്ടാക്കാനുള്ള നീക്കവുമായി കേരള മുസ്ലിം ജമാഅത്ത്.
വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സിഎംഡിആർഎഫ്) പരാതി പരിഹാര സെല്ലിൻ്റെ മേൽനോട്ട ഓഫീസറായി ജോയിൻ്റ് സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഫിനാൻസ് റിസോഴ്സസ് ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ വിവാദമുണ്ടാക്കി ശ്രദ്ധ മാറ്റാനാണ് ജമാഅത്തിന്റെ നീക്കം.
സിറാജ് പത്രത്തിൻറെ യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീർ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ
വെങ്കിട്ടരാമൻ പ്രതിയായിരുന്നു. ഈ കേസിൽ വിചാരണ അടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി വരികയാണ്. ഇപ്പോൾ ഈ കേസിനെ നിയമനവുമായി ബന്ധപ്പെടുത്തി വിവാദം സൃഷ്ടിക്കാനാണ് ജമാഅത്തിന്റെ ശ്രമം.
അതേസമയം ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ട് നടക്കുന്ന ന്യൂനപക്ഷ ആക്രമണങ്ങളിൽ മുസ്ലിം ജമാ അത്ത് അടക്കമുള്ളവർ പ്രതി സ്ഥാനത്ത് നിൽക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ മുസ്ലിം ജമാ അത്തിനെ രാജ്യത്ത് നിരോധിക്കും എന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്.

