തിരുവനന്തപുരം: കോഴിക്കോട് ഭീകരാക്രമണക്കേസിൽ രണ്ടാഴ്ചത്തെ മൗനത്തിനു ശേഷം വായതുറന്ന് കേരളാപോലീസ്. പ്രത്യേക അന്വേഷണസംഘം മേധാവി എ ഡി ജി പി അജിത്കുമാർ മാദ്ധ്യമങ്ങളോട് സംസാരിച്ചെങ്കിലും ഷൊർണ്ണൂരിൽ പ്രതിക്ക് പ്രാദേശിക സഹായം നൽകിയ നാലുപേർ നിരീക്ഷണത്തിൽ എന്നതല്ലാതെ പുതിയ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയില്ല. പ്രതി ഷാരൂഖ് സെയ്‌ഫി തന്നെയാണ് ഈ കുറ്റകൃത്യം ചെയ്‌തത്. ഇയാൾക്ക് ചില പ്രാദേശിക സഹായങ്ങൾ കിട്ടിയിട്ടുണ്ട്. ഈ വകയിൽ നാലുപേർ നിരീക്ഷണത്തിലാണ്. പ്രതി ദില്ലിയിൽ നിന്ന് കുറ്റകൃത്യം ചെയ്‌ത് മടങ്ങിയ എല്ലാ സംഭവങ്ങളും ട്രാക്ക് ചെയ്യാനും തെളിവുകൾ ശേഖരിക്കാനും കഴിഞ്ഞതായും എഡിജിപി അറിയിച്ചു.
പ്രതി ഷാരൂഖ് സെയ്‌ഫി റാഡിക്കലൈസ് ചെയ്യപ്പെട്ട കൊടും ഭീകരനാണ്. സക്കീർനായിക്കിന്റെ ഉൾപ്പെടെയുള്ള ഭീകരരുടെ വീഡിയോകൾ കാണാറുണ്ട്. അതനുസരിച്ച് സ്വന്തമായാണ് കുറ്റം ചെയ്‌തതെന്നും മറ്റുകാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും നിലവിലെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ UAPA വകുപ്പ് 16 ചുമത്തിയതായും എ ഡി ജി പി അറിയിച്ചു. അതേസമയം കേന്ദ്ര ഏജൻസികളായ എൻ ഐ എ യും ഐ ബി യും പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരവകുപ്പിന് നൽകിക്കഴിഞ്ഞു. അന്വേഷണസംഘം UAPA ചുമത്തുകളും കൂടി ചെയ്തതോടെ എൻ ഐ എ ഉടൻ അന്വേഷണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…