news-road-today
തിരുവനന്തപുരം: നഗരത്തിലെ പ്രധാന നിരത്തുകളിൽ വാഹനങ്ങളുടെ വേഗപരിധി വ്യക്തമാക്കി കേരള പോലീസ്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ ക്യാമറകളും വേഗപരിധി ബോർഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയാണെന്ന് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചത്.
മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ കാറുകൾക്കും, ഇരുചക്രവാഹനങ്ങൾക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോമീറ്ററാണ്.ദേശീയ പാതകളിൽ കാറുകൾക്ക് 85 കിലോമീറ്ററും ഇരുചക്ര വാഹനങ്ങൾക്ക് 60 കിലോമീറ്റർ വരെയും വേഗതയിൽ സഞ്ചരിക്കാവുന്നതാണ് . ഓട്ടോറിക്ഷയ്‌ക്ക് ദേശീയപാതകളിൽ പരമാവധി 50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാം .എല്ലാ വാഹനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള നിരത്തുകളിൽ 30 കിലോമീറ്ററിന് താഴെ മാത്രം വേഗതയിൽ സഞ്ചരിക്കാവൂ എന്നും കേരള പോലീസിന്റെ അറിയിപ്പിൽ പ്രത്യേകം പറയുന്നുണ്ട് .
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…