Wednesday, May 8, 2024
spot_img

വാഹനങ്ങളുടെ വേഗപരിധി വിവരം പങ്കുവെച്ച് കേരള പോലീസ് ; കാറുകൾക്കും, ഇരുചക്രവാഹനങ്ങൾക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോമീറ്റർ

തിരുവനന്തപുരം: നഗരത്തിലെ പ്രധാന നിരത്തുകളിൽ വാഹനങ്ങളുടെ വേഗപരിധി വ്യക്തമാക്കി കേരള പോലീസ്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ ക്യാമറകളും വേഗപരിധി ബോർഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയാണെന്ന് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചത്.

മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ കാറുകൾക്കും, ഇരുചക്രവാഹനങ്ങൾക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോമീറ്ററാണ്.ദേശീയ പാതകളിൽ കാറുകൾക്ക് 85 കിലോമീറ്ററും ഇരുചക്ര വാഹനങ്ങൾക്ക് 60 കിലോമീറ്റർ വരെയും വേഗതയിൽ സഞ്ചരിക്കാവുന്നതാണ് . ഓട്ടോറിക്ഷയ്‌ക്ക് ദേശീയപാതകളിൽ പരമാവധി 50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാം .എല്ലാ വാഹനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള നിരത്തുകളിൽ 30 കിലോമീറ്ററിന് താഴെ മാത്രം വേഗതയിൽ സഞ്ചരിക്കാവൂ എന്നും കേരള പോലീസിന്റെ അറിയിപ്പിൽ പ്രത്യേകം പറയുന്നുണ്ട് .

Related Articles

Latest Articles