Rain warning again in the state; Chance of isolated rain with thunder and lightning from September 18 to 20
തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാൻ സാധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. അടുത്ത 4-5 ദിവസം തല്‍സ്ഥിതി തുടരാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ ന്യുന മര്‍ദ്ദം നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ – ഒഡിഷ തീരത്തിനു അകലെയായി സ്ഥിതിചെയ്യുന്നു.
അടുത്ത മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയേറെയുള്ളിനാല്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കേരളത്തില്‍ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളില്‍ ജാഗ്രത തുടരണം.
അതേസമയം കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ 10വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…