schools in the state
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ (Schools) തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗം ഇന്ന് ചേരും. വൈകുന്നേരം അഞ്ചരയ്ക്കാണ് യോഗം ചേരുക. നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. ഒരുക്ലാസില്‍ എത്ര കുട്ടികളെ പ്രവേശിപ്പിക്കാം, ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കുട്ടികളെ പ്രവേശിപ്പിക്കണോ എന്ന കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും.
അതേസമയം പകുതി കുട്ടികളെ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകളിലെത്തിച്ച് അധ്യയനമെന്നതാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. രാവിലെ 10 മുതല്‍ മൂന്ന് മണിക്കൂര്‍ ക്ലാസ് എന്നതാണ് പരിഗണനയില്‍ ഉള്ളത്. സ്‌കൂളില്‍ കുട്ടികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തിലുണ്ടാകും.
ഇതിനായി ആരോഗ്യ, വിദ്യാഭ്യാസ (Education) വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്‌കൂള്‍തലം മുതല്‍ ഈ സമിതികളുണ്ടാകും. ഉന്നത ഉദ്യോഗസ്ഥതലത്തിലും കമ്മിറ്റി രൂപീകരിക്കുമെന്നാണ് സൂചന. സാമൂഹിക അകലം പാലിക്കുന്നതിനായി ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതമെന്ന് ധാരണയായിട്ടുണ്ട്. സ്‌കൂള്‍ ബസില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്നതിന് ധാരണയായിട്ടുണ്ട്. ഒന്നാം ക്ലാസുമുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ചെറിയ കുട്ടികളെ മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസുകളില്‍ ഇരുത്താന്‍ കഴിയുമോ എന്നതാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. ഈ കാര്യങ്ങളെല്ലാം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…