Kerala

ഒന്നാം ക്ലാസുമുതല്‍ ക്ലാസുകള്‍ തുടങ്ങുമോ? ഒരു ക്ലാസില്‍ എത്ര കുട്ടികളെ പ്രവേശിപ്പിക്കാം? സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗനിര്‍ദേശങ്ങളിൽ അന്തിമതീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ (Schools) തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗം ഇന്ന് ചേരും. വൈകുന്നേരം അഞ്ചരയ്ക്കാണ് യോഗം ചേരുക. നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. ഒരുക്ലാസില്‍ എത്ര കുട്ടികളെ പ്രവേശിപ്പിക്കാം, ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കുട്ടികളെ പ്രവേശിപ്പിക്കണോ എന്ന കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും.

അതേസമയം പകുതി കുട്ടികളെ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകളിലെത്തിച്ച് അധ്യയനമെന്നതാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. രാവിലെ 10 മുതല്‍ മൂന്ന് മണിക്കൂര്‍ ക്ലാസ് എന്നതാണ് പരിഗണനയില്‍ ഉള്ളത്. സ്‌കൂളില്‍ കുട്ടികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തിലുണ്ടാകും.

ഇതിനായി ആരോഗ്യ, വിദ്യാഭ്യാസ (Education) വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്‌കൂള്‍തലം മുതല്‍ ഈ സമിതികളുണ്ടാകും. ഉന്നത ഉദ്യോഗസ്ഥതലത്തിലും കമ്മിറ്റി രൂപീകരിക്കുമെന്നാണ് സൂചന. സാമൂഹിക അകലം പാലിക്കുന്നതിനായി ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതമെന്ന് ധാരണയായിട്ടുണ്ട്. സ്‌കൂള്‍ ബസില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്നതിന് ധാരണയായിട്ടുണ്ട്. ഒന്നാം ക്ലാസുമുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ചെറിയ കുട്ടികളെ മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസുകളില്‍ ഇരുത്താന്‍ കഴിയുമോ എന്നതാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. ഈ കാര്യങ്ങളെല്ലാം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

admin

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

2 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

2 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

3 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

3 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

4 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

4 hours ago