തിരുവനന്തപുരം കാട്ടാക്കടയിലെ കാട്ടാല്‍ ദേവിക്ഷേത്രത്തിന് സമീപം തിരഞ്ഞടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷോത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ ഉയര്‍ന്ന നാമജപം നിര്‍ബന്ധപൂര്‍വ്വം നിര്‍ത്തിവയ്പ്പിച്ച സംഭവം ദേശീയ ശ്രദ്ധയിലേക്ക്.
നാമജപത്തില്‍ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ക്ഷേത്രത്തിലെത്തി ഉച്ചഭാഷിണിയുടെ ഫ്യൂസ് ഊരുകയായിരുന്നുവെന്നാണ് പരാതി.സംഭവത്തില്‍ പരാതിയുമായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ക്ഷേത്രസംരക്ഷണ സമിതി.
സംഘടിതരായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ക്ഷേത്രത്തിനുള്ളില്‍ കയറി പൂജാദികര്‍മ്മങ്ങള്‍ക്കും നാമജപത്തിനും തടസം സൃഷ്ടിക്കുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.സിപിഎം നേതാക്കളായ മുന്‍ എംഎല്‍എ ശിവന്‍കുട്ടി,ഐ ബി സതീഷ് തുടങ്ങിയവരുടെ പേരും പരാതിയിലുണ്ട്.പരിഹാരകര്‍മ്മങ്ങള്‍ക്കായി മുടക്കുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കി തരണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.അതെ സമയം ക്ഷേത്രത്തിലെ പരിപാടികള്‍ക്ക് മൈക്ക് ഉപയോഗിക്കാന്‍ അനുവാദം ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ പരിപാടിക്ക് മൈക്ക് അനുവാദം മേടിച്ചിരിന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോലീസ് ഇത് സ്വീകരിച്ചിട്ടില്ല.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…