തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ എൻ എസ് എസ്,യു ഡി എഫ് സ്ഥാനാർഥി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു എന്ന രീതിയിൽ ഡെക്കാൻ ക്രോണിക്കിൾ എന്ന ഇംഗ്ലീഷ് പാത്രത്തിൽ വന്ന വാർത്ത നിഷേധിച്ച് സംഘടനാ നേതൃത്വം.
ശബരിമല വിഷയത്തിൽ തങ്ങളുടെ നിലപാടു വ്യക്തമാക്കിയിട്ടുള്ളതാണെന്നും എന്നാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ സമദൂര നിലപാടിൽ ഉറച്ചു നിൽക്കുന്നതായും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ വാർത്താ കുറിപ്പിൽ അറിയിച്ചു.ഇംഗ്ലീഷ് ദിനപത്രത്തിലെ വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും എൻ. എസ്. എസ് പ്രസ്താവനയിൽ പറയുന്നു.ഇതേ നിലപാടുമായി എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സംഗീത് കുമാറും രംഗത്ത് വന്നു.
ഇതോടെ വാർത്ത പെയ്ഡ് ന്യൂസ് ആണെന്ന ആരോപണവുമായി ബി ജെ പി വൃത്തങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. ലേഖികയുടെ പേര് വന്ന വാർത്തയ്ക്കു എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…