Friday, May 24, 2024
spot_img

കാട്ടാല്‍ ദേവിക്ഷേത്രത്തിലെ സിപിഎം”ഫ്യൂസൂരല്‍”; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി കേരള ക്ഷേത്രസംരക്ഷണ സമിതി

തിരുവനന്തപുരം കാട്ടാക്കടയിലെ കാട്ടാല്‍ ദേവിക്ഷേത്രത്തിന് സമീപം തിരഞ്ഞടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വി‍ജയന്‍ ക്ഷോത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ ഉയര്‍ന്ന നാമജപം നിര്‍ബന്ധപൂര്‍വ്വം നിര്‍ത്തിവയ്പ്പിച്ച സംഭവം ദേശീയ ശ്രദ്ധയിലേക്ക്.

നാമജപത്തില്‍ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ക്ഷേത്രത്തിലെത്തി ഉച്ചഭാഷിണിയുടെ ഫ്യൂസ് ഊരുകയായിരുന്നുവെന്നാണ് പരാതി.സംഭവത്തില്‍ പരാതിയുമായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ക്ഷേത്രസംരക്ഷണ സമിതി.

സംഘടിതരായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ക്ഷേത്രത്തിനുള്ളില്‍ കയറി പൂജാദികര്‍മ്മങ്ങള്‍ക്കും നാമജപത്തിനും തടസം സൃഷ്ടിക്കുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.സിപിഎം നേതാക്കളായ മുന്‍ എംഎല്‍എ ശിവന്‍കുട്ടി,ഐ ബി സതീഷ് തുടങ്ങിയവരുടെ പേരും പരാതിയിലുണ്ട്.പരിഹാരകര്‍മ്മങ്ങള്‍ക്കായി മുടക്കുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കി തരണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.അതെ സമയം ക്ഷേത്രത്തിലെ പരിപാടികള്‍ക്ക് മൈക്ക് ഉപയോഗിക്കാന്‍ അനുവാദം ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ പരിപാടിക്ക് മൈക്ക് അനുവാദം മേടിച്ചിരിന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോലീസ് ഇത് സ്വീകരിച്ചിട്ടില്ല.

Related Articles

Latest Articles