KN Balagopal
തിരുവനന്തപുരം: കേരളത്തെ കുടിപ്പിച്ചുകിടത്താൻ പിണറായി സർക്കാർ. സംസ്ഥാനത്ത് കൂടുതൽ വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് (KN Balagopal)ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. സംസ്ഥാന ബജറ്റിന് മുന്നോടിയായായിരുന്നു മന്ത്രിയുടെ പ്രസ്താവന.
അതോടൊപ്പം കേരള ബ്രാൻഡ് മദ്യം വിദേശത്തേയ്‌ക്ക് കയറ്റുമതി ചെയ്യുന്നതും പരിഗണിക്കും. ഇതിനുള്ള നിയമതടസ്സങ്ങൾ മാറ്റാനായുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ധനമന്ത്രി അറിയിച്ചു. കാലോചിതമായി പലമേഖലകളിലും നികുതി വർദ്ധനവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഉത്പാദന മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
അതേസമയം സ്വകാര്യ മേഖലയിൽ വ്യവസായ പാർക്കുകൾക്ക് സർക്കാർ സൗകര്യം ചെയ്ത് നൽകും.വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിന് എക്‌സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ നികുതി വർദ്ധനയ്‌ക്ക് സംസ്ഥാന ബജറ്റിൽ നിർദ്ദേശമുണ്ടാകുമെന്നാണ് സൂചന. ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റാണ് ഈ മാസം 11ന് നിയമസഭയിൽ അവതരിപ്പിക്കുക.
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…