Friday, December 19, 2025

വ്യാജ രേഖ ചമച്ച് ഐഎഎസ് നേടി; ആ​സി​ഫ് കെ. ​യു​സ​ഫി​ന്റെ ഐ​എ​എ​സ് റ​ദ്ദാ​ക്കും; പിരിച്ചുവിടാൻ ശുപാർശ ചെയ്ത് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം വി​ക​സ​ന അ​തോ​റി​റ്റി ക​മ്മി​ഷ​ണ​ർ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കും. ഐഎഎസ് നേടിയത് വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് ആസിഫിന്റെ ഐഎഎസ് റദ്ദാക്കുന്നത്. ആ​സി​ഫി​നെ സ​ർ​വീ​സി​ൽ​നി​ന്നു പി​രി​ച്ചു​വി​ടാ​ൻ സ​ർ​ക്കാ​ർ ശു​പാ​ർ​ശ ചെ​യ്തു.

നേ​ര​ത്തെ, ആ​സി​ഫ് കെ. ​യൂ​സ​ഫിന്റെ ഐ​എ​എ​സ് പ​ദ​വി റ​ദ്ദാ​ക്കാ​ൻ കേ​ന്ദ്ര പേ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യം ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ആസിഫിന്റെ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ആസിഫ് കെ. യൂസഫിനെതിരെ ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടിയെടുക്കാനായിരുന്നു നിര്‍ദേശം.

2016 ബാച്ചില്‍ 215 ആം റാങ്കുകാരനായ ആസിഫ് കെ.യൂസഫ് ഒ.ബി.സി സംവരണത്തിനായി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ 2015–16 വര്‍ഷത്തിലെ വരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത് 1.8 ലക്ഷം രൂപയാണ്. എന്നാല്‍ സിവില്‍ സര്‍വീസിന് അപേക്ഷിക്കുമ്പോള്‍ 3 വര്‍ഷത്തെ കുടുംബ വരുമാനം 6 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ഒ.ബി.സി സംവരണത്തിന് അര്‍ഹതയുള്ളത്. ഇത് 2.3 ലക്ഷമാണെന്നാണ് ആസിഫ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. ഇങ്ങനെ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലും ആസിഫിന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറുലക്ഷത്തില്‍ കൂടുതലാണെന്ന് തെളിഞ്ഞതോടെയാണ് ആസിഫിന്റെ ഐഎഎസ് റദ്ദാക്കുന്നത്.

Related Articles

Latest Articles