Monday, May 20, 2024
spot_img

സ്പീക്കർ ഉറങ്ങുകയായിരുന്നോ?വർഗ്ഗീയത പ്രചരിപ്പിച്ച് അഴിമതി മൂടിവെക്കൽ നടക്കില്ല,ഐസക്കിനെ എല്ലാവർക്കും അറിയാം

 കിഫ്ബിക്കെതിരായ നീക്കം നടത്തിയത് ആര്‍എസ്എസ് ആണെന്ന മന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിന് തെളിവു പുറത്തുവിടണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. കിഫ്ബിയിലെ കള്ളക്കളി പുറത്തുവരാതിരിക്കാനാണ് സിഎജിയെ എതിര്‍ക്കുന്നത്. നിയമസഭയില്‍ വയ്ക്കാത്ത റിപ്പോര്‍ട്ട് ധനമന്ത്രി വെളിപ്പെടുത്തുന്നു. 

ഇതിനെതിരെ നിയമനടപടി സ്വീകരിക്കാതെ സ്പീക്കര്‍ ഉറങ്ങുകയാണോയെന്നും വി മുരളീധരന്‍ പരിഹസിച്ചു. റാം മാധവുമായുള്ള ചര്‍ച്ചയ്ക്കുശേഷമായിരുന്നു കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ കിഫ്ബിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് ആരോപിച്ചാണ് തോമസ് ഐസക്ക് ഇന്ന് രംഗത്തെത്തിയത്. 

കുഴല്‍നാടന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി തുടരണോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം അഭിഭാഷക സ്ഥാനത്തുനിന്ന് പിന്‍മാറില്ലെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികിരച്ചു. വര്‍ഗീയത പ്രചരിപ്പിച്ച് ന്യൂനപക്ഷവോട്ട് നേടാനുള്ള ശ്രമമാണ് ഐസക്കിന്റേതെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. 

സിഎജിക്ക് നിര്‍ബന്ധിത ഓഡിറ്റിന് അവകാശമുണ്ടെന്നും വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും ചൂണ്ടിക്കാട്ടി രഞ്ജിത് കാര്‍ത്തികേയന്‍ എന്ന പ്രശസ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്ഹൈക്കോടതിയെ സമീപിച്ചത്. സിഎജിയെയും ഈ കേസില്‍ കക്ഷി ചേര്‍ത്തു. മാത്യു കുഴല്‍നാടനാണ് ഈ കേസില്‍ രഞ്ജിത്തിനുവേണ്ടി ഹാജരാകുന്നത്.  

Related Articles

Latest Articles