കേസരി മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രം നാടിന് സമർപ്പിച്ചു. കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ, രാഷ്ട്രീയ സ്വയംസേവക സംഘം മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ.ഹരി , മാതൃഭൂമി മുൻ എഡിറ്റർ എം.കേശവമേനോൻ , ഒ രാജഗോപാൽ എം.എൽ.എ , പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേസരി പബ്ലിക്കേഷനും കുരുക്ഷേത്ര ബുക്‌സും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശന ചടങ്ങും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. രാവിലെ വയലിൻ കച്ചേരിയോടെ ആരംഭിച്ച ചടങ്ങ് ഞരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതത്തിനു ശേഷമാണ് ഉദ്ഘാടനത്തിലേക്ക് കടന്നത്. കേസരിയ്ക്കു വേണ്ടി പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ രചിച്ച ഗീതം സിനിമാ പിന്നണി ഗായകന്‍ കൈതപ്രം ദീപാങ്കുരന്‍ ആലപിച്ചു. ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദർൻ നമ്പൂതിരി, പ്രശസ്ത സോപാന സംഗീതകാരൻ ഞരളത്ത് ഹരിഗോവിന്ദൻ തുടങ്ങിയവരെ ആദരിച്ചു.
കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ മധു ആമുഖഭാഷണം നടത്തി.സരസ്വതീപൂജയ്ക്കും വന്ദേമാതരത്തിനും ശേഷം ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജര്‍ അഡ്വ.പി.കെ. ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സാഹിത്യകാരനും സ്വാഗതസംഘം അധ്യക്ഷനുമായ പി.ആര്‍.നാഥന്‍ അധ്യക്ഷ പ്രസംഗം നടത്തി.
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…