yash-movie-kgf-chapter-2-the-monster-song-out-now
കെ ജി എഫ് ചാപ്റ്റർ ടു കാണാൻ തിയേറ്ററിലേക്ക് ആരാധകർ ഒഴുകി എത്തുകയാണ്. വെറും നാലുദിവസം കൊണ്ട് റോക്കി ഭായും ടീമും നേടിയത് 550 കോടി രൂപ. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിലാണ് കെജിഎഫ് ചാപ്റ്റര്‍ 2 ബോക്‌സ് ഓഫീസ് റെക്കോഡുകളെ ഭേദിച്ചത്. ഇതോടെ ഈ വാരാന്ത്യത്തില്‍ ലോകത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുകയാണ്.
ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആണ് ലോകത്തിലെ ഏറ്റവുമധികം കളക്ഷന്‍ ഈ വാരാന്ത്യത്തില്‍ നേടിയ ചിത്രം. ഇന്ത്യന്‍ സിനിമ, ചരിത്രത്തില്‍ ഇതുവരെ നേടിയ കളക്ഷന്‍ റെക്കോഡുകളെല്ലാം തകര്‍ത്തെറിഞ്ഞു കൊണ്ടാണ് കെജിഎഫ് യാത്ര തുടർന്നുകൊണ്ടിരിക്കുന്നത്.
ഏപ്രില്‍ 14 നാണ് കെജിഎഫിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായിരുന്നു റിലീസ്. ആദ്യ ദിവസം നിര്‍മാതാക്കള്‍ക്ക് ആകെ ലഭിച്ചത് 165.37 കോടി രൂപയാണ്. രണ്ടാം ദിവസം 139.25 കോടി, മൂന്നാം ദിവസം 115.08 കോടി, നാലാം ദിവസം 132.13 എന്നിങ്ങനെ ദിവസേന നൂറ് കോടിയില്‍ കുറയാതെ കളക്ഷന്‍ നേടിയാണ് സിനിമ മുന്നേറുന്നത്.
കേരളവും റോക്കിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. കേരളത്തില്‍ ഒരു ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഗ്രോസ് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയത്. ഇതുവരെ ഒന്നാമതുണ്ടായിരുന്ന ഒടിയനെ റോക്കി കടത്തി വെട്ടി. 7.2 കോടി ആയിരുന്നു ഒടിയന്‍റെ കേരള ഫസ്റ്റ് ഡേ ഗ്രോസ്. എന്നാല്‍, കെജിഎഫ് 2വിന് ആദ്യം ദിനം നേടാനായത് 7.48 കോടിയാണ് .
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…