KGF's 'Tatha' is no more; Kannada actor Krishna G Rao passes away
ബെംഗളൂരു:കെജിഎഫിലൂടെ മലയാളി പ്രേക്ഷകരുടെ അടക്കം ശ്രദ്ധ പിടിച്ചുപ്പറ്റിയ ‘താത്ത’ ഇനി ഓർമ.
മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു.കെജിഎഫിന്റെ ആദ്യ ഭാഗത്ത് അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയം അദ്ദേഹം കവർന്നത്.
ബുധനാഴ്ച ബംഗലൂരുവിൽ വച്ചായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൃഷ്ണ ജി റാവുന്റെ മരണം. നടന്റെ വിയോഗത്തിൽ കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് ദുഃഖം രേഖപ്പെടുത്തി.
കെജിഎഫ് ആരാധകർ താത്ത എന്ന് സ്നേഹത്തോടെ വിളിക്കുന്ന കൃഷ്ണ ജി റാവുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ‘അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു’ എന്നാണ് ഹോംബാലെ ഫിലിംസ് ട്വിറ്ററില് കുറിച്ചത്. മുപ്പതിലധികം സിനിമകളിൽ കൃഷ്ണ ജി റാവു അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടൻ ശങ്കർ നാഗിന്റെ അസിസ്റ്റന്റ് ഡയറക്ടറായും വർഷങ്ങളോളം അദ്ദേഹം സേവനം അനുഷ്ഠിച്ചു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…