Friday, May 3, 2024
spot_img

കെജിഎഫിലെ ‘താത്ത’ ഇനി ഓർമ;കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു

ബെംഗളൂരു:കെജിഎഫിലൂടെ മലയാളി പ്രേക്ഷകരുടെ അടക്കം ശ്രദ്ധ പിടിച്ചുപ്പറ്റിയ ‘താത്ത’ ഇനി ഓർമ.
മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു.കെജിഎഫിന്റെ ആദ്യ ഭാഗത്ത് അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയം അദ്ദേഹം കവർന്നത്.

ബുധനാഴ്ച ബംഗലൂരുവിൽ വച്ചായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൃഷ്ണ ജി റാവുന്റെ മരണം. നടന്റെ വിയോഗത്തിൽ കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് ദുഃഖം രേഖപ്പെടുത്തി.

കെജിഎഫ് ആരാധകർ താത്ത എന്ന് സ്നേഹത്തോടെ വിളിക്കുന്ന കൃഷ്ണ ജി റാവുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ‘അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു’ എന്നാണ് ഹോംബാലെ ഫിലിംസ് ട്വിറ്ററില് കുറിച്ചത്. മുപ്പതിലധികം സിനിമകളിൽ കൃഷ്ണ ജി റാവു അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടൻ ശങ്കർ നാഗിന്റെ അസിസ്റ്റന്റ് ഡയറക്ടറായും വർഷങ്ങളോളം അദ്ദേഹം സേവനം അനുഷ്ഠിച്ചു.

Related Articles

Latest Articles