Thursday, December 18, 2025

“നവംബര്‍ 19 മുതൽ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കില്ല ! ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഖലിസ്ഥാന്‍ വിഘടനവാദി നേതാക്കളായ ബിയന്ത് സിങ്ങിന്റെയും സത്വന്ദ് സിങ്ങിന്റെയും പേരിടണം ! ” വീണ്ടും ഭീഷണി സന്ദേശവുമായി ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍

ദില്ലി: നവംബര്‍ 19 മുതൽ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ രംഗത്ത് വന്നു. നവംബര്‍ 19 മുതല്‍ സിഖുകാർ എയര്‍ ഇന്ത്യയുടെ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്നും ഭീഷണിയിലുണ്ട്.

ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ 19-ന് അടഞ്ഞുകിടക്കുമെന്നും വിമാനത്താവളത്തിന് ഖലിസ്ഥാന്‍ വിഘടനവാദി നേതാക്കളായ ബിയന്ത് സിങ്ങിന്റെയും സത്വന്ദ് സിങ്ങിന്റെയും പേരിടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ഇസ്രയേലിൽ ഹമാസ് നടത്തിയതുപോലെ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം ആക്രമിക്കുമെന്നും നേരത്തെ ഗുര്‍പത്‌വന്ദ് സിങ് ഭീഷണി മുഴക്കിയിരുന്നു. വിഷയത്തിൽ പന്നൂനെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തിരുന്നു.

Related Articles

Latest Articles