khalistan-terrorist
ലാഹോർ: ഖാലിസ്ഥാനി ഭീകരൻ ഹർവീന്ദർ സിംഗ് റിന്‌ദ പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരണകാരണം ഇതുവരെയും വ്യക്തമല്ല. ലാഹോറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. മെയ് മാസത്തിൽ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് ആർപിജി ആക്രമണം നടത്തിയ കേസിൽ അടക്കം പ്രതിയാണ് ഇയാൾ.
വൃക്കസംബന്ധമായ തകരാറിനെ തുടർന്ന് തിങ്കളാഴ്ചയാണ് റിന്‌ദയെ ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കി. മരണകാരണത്തെക്കുറിച്ച് നിരവധി വിവരങ്ങൾ പ്രചരിക്കുന്നതിനിടയിൽ ദാവീന്ദർ ഭാംബിഹ മാഫിയ ഗ്രൂപ്പാണ് വിവരം സ്ഥിരീകരിച്ചത്.
പഞ്ചാബിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന കുറ്റവാളികൾക്ക് അത്യാധുനിക ആയുധങ്ങൾ, കൊക്കെയ്ൻ, ടിഫിൻ സ്ഫോടകവസ്തുക്കൾ, പണം എന്നിവ അതിർത്തി വഴി കടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ ചെയ്യാനും ഇയാൾ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിൽരഹിതരായ യുവാക്കളെ റിക്രൂട്ട് ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…