Sunday, May 5, 2024
spot_img

ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ശ്രമം! യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്മെന്റ് ചെയാനും ശ്രമിച്ച ഖാലിസ്ഥാൻ ഭീകരൻ ലാഹോറിൽ മരിച്ചു

ലാഹോർ: ഖാലിസ്ഥാനി ഭീകരൻ ഹർവീന്ദർ സിംഗ് റിന്‌ദ പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരണകാരണം ഇതുവരെയും വ്യക്തമല്ല. ലാഹോറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. മെയ് മാസത്തിൽ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് ആർപിജി ആക്രമണം നടത്തിയ കേസിൽ അടക്കം പ്രതിയാണ് ഇയാൾ.

വൃക്കസംബന്ധമായ തകരാറിനെ തുടർന്ന് തിങ്കളാഴ്ചയാണ് റിന്‌ദയെ ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കി. മരണകാരണത്തെക്കുറിച്ച് നിരവധി വിവരങ്ങൾ പ്രചരിക്കുന്നതിനിടയിൽ ദാവീന്ദർ ഭാംബിഹ മാഫിയ ഗ്രൂപ്പാണ് വിവരം സ്ഥിരീകരിച്ചത്.

പഞ്ചാബിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന കുറ്റവാളികൾക്ക് അത്യാധുനിക ആയുധങ്ങൾ, കൊക്കെയ്ൻ, ടിഫിൻ സ്ഫോടകവസ്തുക്കൾ, പണം എന്നിവ അതിർത്തി വഴി കടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ ചെയ്യാനും ഇയാൾ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിൽരഹിതരായ യുവാക്കളെ റിക്രൂട്ട് ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

Related Articles

Latest Articles