ഇറാന് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനെയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും ഖമനേയി നിരുപാധികം കീഴടങ്ങണമെന്നും ട്രമ്പ് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കന്‍ പൌരന്‍മാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് പറഞ്ഞു. സമൂഹ മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മുന്നറിയിപ്പ്
“”സുപ്രീം ലീഡർ” എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അയാൾ ഞങ്ങൾക്ക് ഒരു എളുപ്പ ലക്ഷ്യമാണ്, പക്ഷേ അവിടെ സുരക്ഷിതനാണ് – ഞങ്ങൾ അദ്ദേഹത്തെ കൊല്ലാൻ ഉദ്ദേശിക്കുന്നില്ല. കുറഞ്ഞ പക്ഷം ഇപ്പോഴെങ്കിലും. പക്ഷേ സാധാരണക്കാർക്കോ അമേരിക്കൻ സൈനികർക്കോ നേരെആക്രമണങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചു. “- ട്രമ്പ് കുറിച്ചു

