Featured

ഖാർഗെയുടെ കള്ളി വെളിച്ചത്ത്; ചുട്ട മറുപടിയുമായി AIADMK !

പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ, പ്രധാനമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തിന് പങ്കെടുത്തിരുന്നില്ല. പങ്കെടുത്തില്ലെന്ന് മാത്രമല്ല, ഖാര്‍ഗെ കോണ്‍ഗ്രസ് ഓഫീസില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രിയെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ ഈ സമയം ചിലവഴിക്കുകയായിരുന്നു. എന്നാൽ, കണ്ണിനു സുഖമില്ലാത്തതിനാലാണ് പ്രധാനമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാത്തതെന്നായിരുന്നു ഖാർഗെയുടെ മറുപടി. കൂടാതെ, അടുത്ത വർഷവും താൻ ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തുമെന്ന് പറഞ്ഞതിന്, അടുത്ത വർഷം നരേന്ദ്രമോദി ദേശീയ പതാക ഉയർത്തുന്നത് വീട്ടിലായിരിക്കുമെന്നായിരുന്നു കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരിഹാസം. ഇപ്പോഴിതാ, ഇതിനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയാണ് AIADMK നേതാവും രാജ്യസഭ എംപിയുമായ എം തമ്പിദുരൈ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഈ രാജ്യം തന്നെയാണ് വീട്. അദ്ദേഹത്തിന് സ്വന്തമായി ഒരു കുടുംബമില്ല. ജനങ്ങളെയാണ് അദ്ദേഹം കുടുംബാംഗങ്ങളായി കാണുന്നതെന്നും തമ്പിദുരൈ പറഞ്ഞു. അതിനാൽ, അദ്ദേഹത്തിന് ചെങ്കോട്ടയിൽ മാത്രമാണ് ദേശീയ പതാക ഉയർത്താൻ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തുമെന്ന് ഖാർഗെ പറഞ്ഞത് ശരിയാണെന്നും, ചെങ്കോട്ടയാണ് അദ്ദേഹത്തിന്റെ വീടെന്നും അടുത്ത വർഷവും അദ്ദേഹം തന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തുമെന്നും തമ്പിദുരൈ കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തിന് പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കാത്തതിൽ പ്രതിഷേധമറിയിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ദേശീയാഘോഷങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. നമുക്ക് രണ്ട് ദേശീയാഘോഷങ്ങളാണ് ഉള്ളത്. ഇതില്‍ ആളുകള്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുകയും ചെയ്യും. ഇന്ത്യ എന്ന അഭിമാനത്തിനായി ഭരണ-പ്രതിപക്ഷ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ആഘോഷത്തില്‍ പങ്കെടുക്കേണ്ടതാണ്. ഇത് നിയമമല്ല, പക്ഷെ രാജ്യത്തിന്‍റെ സമ്പന്നമായ പാരമ്പര്യമാണ്. ഇത് തെറ്റിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇനി എത്രത്തോളം വിശ്വസിക്കാന്‍ കഴിയുമെന്നായിരുന്നു കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേലിന്റെ പ്രതികരണം.

B4 Admin

Recent Posts

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

29 minutes ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

1 hour ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

2 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

3 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

16 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

16 hours ago