പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ, പ്രധാനമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തിന് പങ്കെടുത്തിരുന്നില്ല. പങ്കെടുത്തില്ലെന്ന് മാത്രമല്ല, ഖാര്‍ഗെ കോണ്‍ഗ്രസ് ഓഫീസില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രിയെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ ഈ സമയം ചിലവഴിക്കുകയായിരുന്നു. എന്നാൽ, കണ്ണിനു സുഖമില്ലാത്തതിനാലാണ് പ്രധാനമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാത്തതെന്നായിരുന്നു ഖാർഗെയുടെ മറുപടി. കൂടാതെ, അടുത്ത വർഷവും താൻ ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തുമെന്ന് പറഞ്ഞതിന്, അടുത്ത വർഷം നരേന്ദ്രമോദി ദേശീയ പതാക ഉയർത്തുന്നത് വീട്ടിലായിരിക്കുമെന്നായിരുന്നു കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരിഹാസം. ഇപ്പോഴിതാ, ഇതിനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയാണ് AIADMK നേതാവും രാജ്യസഭ എംപിയുമായ എം തമ്പിദുരൈ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഈ രാജ്യം തന്നെയാണ് വീട്. അദ്ദേഹത്തിന് സ്വന്തമായി ഒരു കുടുംബമില്ല. ജനങ്ങളെയാണ് അദ്ദേഹം കുടുംബാംഗങ്ങളായി കാണുന്നതെന്നും തമ്പിദുരൈ പറഞ്ഞു. അതിനാൽ, അദ്ദേഹത്തിന് ചെങ്കോട്ടയിൽ മാത്രമാണ് ദേശീയ പതാക ഉയർത്താൻ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തുമെന്ന് ഖാർഗെ പറഞ്ഞത് ശരിയാണെന്നും, ചെങ്കോട്ടയാണ് അദ്ദേഹത്തിന്റെ വീടെന്നും അടുത്ത വർഷവും അദ്ദേഹം തന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തുമെന്നും തമ്പിദുരൈ കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തിന് പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കാത്തതിൽ പ്രതിഷേധമറിയിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ദേശീയാഘോഷങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. നമുക്ക് രണ്ട് ദേശീയാഘോഷങ്ങളാണ് ഉള്ളത്. ഇതില്‍ ആളുകള്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുകയും ചെയ്യും. ഇന്ത്യ എന്ന അഭിമാനത്തിനായി ഭരണ-പ്രതിപക്ഷ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ആഘോഷത്തില്‍ പങ്കെടുക്കേണ്ടതാണ്. ഇത് നിയമമല്ല, പക്ഷെ രാജ്യത്തിന്‍റെ സമ്പന്നമായ പാരമ്പര്യമാണ്. ഇത് തെറ്റിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇനി എത്രത്തോളം വിശ്വസിക്കാന്‍ കഴിയുമെന്നായിരുന്നു കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേലിന്റെ പ്രതികരണം.

