കാസർകോട്: കോവിഡ് പശ്ചാത്തലത്തിൽ ഒരു ഹ്രസ്വചിത്രം ഒരുക്കി തരംഗമാകുകയാണ് ധനലക്ഷ്മി സി. ബിനോയ് എന്ന ആറാം ക്ലാസുകാരി. ചെറുവത്തൂർ വലിയപൊയിൽ സ്വദേശിയായ ബിനോയിയുടെയും സജ്ന ബിനോയിയുടെയും ഏക മകളാണ് ധനലക്ഷ്മി സി. ബിനോയ്. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും അഭിനയവുമെല്ലാം ഈ കൊച്ചുമിടുക്കി തന്നെയാണ് നിർവഹിച്ചത്.
സംവിധായകൻ ഫാറൂഖ് അബ്ദുൽ റഹ്മാൻ ആണ് ഹ്രസ്വചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചത്. കാസർകോട് പ്രസ്ക്ലബ് ഹാളിൽ നടന്ന പ്രകാശന പരുപാടിയിൽ അമ്മ സജ്ന ബിനോയി, അമ്മൂമ്മ ഭാർഗവി, കലാക്ഷേത്ര കലാസാഹിത്യ അക്കാദമി ജില്ല പ്രസിഡൻറ് അഴകേശൻ തുരുത്തി, പ്രസ്ക്ലബ് മുൻ പ്രസിഡൻറ് സണ്ണി ജോസഫ് എന്നിവർ പങ്കെടുത്തു.
കോവിഡിന്റെ വരവും അത് ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റവുമാണ് ഈ ഹ്രസ്വചിത്രത്തിന്റെ പശ്ചാത്തലം. പ്രായഭേദമന്യേ ലോക്ക്ഡൌൺ എങ്ങനെ എല്ലാവർക്കും
അനുഭവപ്പെട്ടു എന്നും ചിത്രം പറയുന്നു. ലോക്ക്ഡൌൺ നിർദ്ദേശങ്ങൾ പാലിക്കാതെയും, ക്വാറൻറീൻ പാലിക്കാതെയും നടന്നവർക്കുണ്ടാകുന്ന ദുരന്തവും ചിത്രത്തിൽ മനസ്സിലാക്കാം. സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും കൈകൾ ഇടക്കിടെ വൃത്തിയാക്കാനും ഓർമപ്പെടുത്തിയാണ് ചിത്രം അവസാനിക്കുന്നത്. ആരോഗ്യ പ്രവത്തകരുടെ നിർദേശങ്ങൾക്ക് ജീവനോളം വിലയുണ്ടെന്ന സന്ദേശമാണ് ധനലക്ഷ്മി ഈ ഹ്രസ്വചിത്രത്തിലൂടെ പകർന്നുനൽകുന്നത്.
വലിയപൊയിൽ നാലിലാംകണ്ടം ജി.യു.പി സ്കൂളിലെ ആറാം തരം വിദ്യാർഥിനിയാണ് ധനലക്ഷ്മി
കെ. രവീന്ദ്രൻ നായരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്. രാഹുൽ ലൂമിയർ,
സുനിൽ പാർവതി, വിനീഷ് റെയിൻബോ എന്നിവരാണ് അണിയറപ്രവർത്തകർ.
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…