Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; വൃക്ക എത്തിയപ്പോൾ വാങ്ങാൻ ആളില്ലായിരുന്നു എന്ന് അരുൺ ദേവ്

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ വൃക്ക എത്തിയപ്പോൾ വാങ്ങാൻ ആളില്ലായിരുന്നു എന്ന് അരുൺ ദേവ് പറഞ്ഞു. ആരുമില്ലാത്തതുകൊണ്ടാണ് വൃക്ക അടങ്ങിയ പെട്ടിയുമായി മെഡിക്കൽ കോളജ് ഐസിയുവിലേക്ക് ഓടിക്കയറിയത്. ഒരു ജീവനെന്ന് കരുതിയാണ് താൻ സഹായത്തിനെത്തിയത്. വൃക്ക കൊണ്ടുവരുന്ന വിവരം സുരക്ഷാ ജീവനക്കാർക്ക് പോലും അറിയില്ലായിരുന്നു എന്നും അയാൾ പറഞ്ഞു.

വൃക്ക മാറ്റിവച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. പുറത്തുനിന്നെത്തിയ ചിലർ ഐസിയുവിലേക്ക് ഓടിക്കയറിയത് ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഈ പ്രസ്താവനയിൽ വിശദീകരണവുമായാണ് അരുൺ ദേവ് രംഗത്തെത്തിയത്.

“തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് കാര്യങ്ങളെല്ലാം ചെയ്യുന്നത് ഞാനാണ്. കാഷ്വാലിറ്റിയിൽ രോഗിയെ കൊണ്ടുവരുമ്പോൾ എടുത്ത് ഇറക്കാനുള്ള ബുദ്ധിമുട്ടുകളുണ്ട്. അവിടെയൊക്കെ നമ്മളാണ് സഹായിക്കാറ്. ഇത് ഇത്ര കിലോമീറ്റർ ഓടിവരുന്നതല്ലേ എന്ന് വിചാരിച്ചിട്ട് ആ വെപ്രാളത്തിൽ പെട്ടെന്ന് ഡോറ് തുറന്ന്, ഒരു ജീവനല്ലേ അതിലിരിക്കുന്നത്? ആ ജീവൻ കാരണം മറ്റൊരാൾക്ക് ജീവൻ കിട്ടട്ടെ എന്ന വെപ്രാളത്തിൽ എടുത്ത് ഓടിയതാണ്. അല്ലാതെ ഇതിൽ ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി പോലും ഈ കാര്യം അറിഞ്ഞിട്ടില്ല. സ്റ്റാഫുകൾ കുറവുള്ള ദിവസമാണ് ഞായറാഴ്ച. അതിൽ എന്തെങ്കിലും പോരായ്മ വന്നോ എന്നറിയില്ല. ഏത് ഓപ്പറേഷൻ തീയറ്ററിലേക്കാണ് കൊണ്ടുപോകേണ്ടതെന്ന് അറിയില്ലായിരുന്നു. എത്തിക്കേണ്ട സ്ഥലത്ത് തന്നെ എത്തിച്ചു. ഇത്രയും ജില്ല വിട്ട് കൃത്യമായി വൃക്ക എത്തിയത് കേരള പൊലീസിൻ്റെ കഴിവാണ്. എന്നാൽ, വൃക്ക സ്വീകരിക്കാൻ ആളുണ്ടായിരുന്നില്ല.”- അരുൺ ദേവ് പ്രതികരിച്ചു.

ഡോക്ടർമാരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് റിപ്പോർട്ട്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത് എണ്ണമറ്റ വീഴ്ചകളാണ്. രാവിലെ മുതൽ അലേർട്ട് നൽകിയിട്ടും വകുപ്പ് മേധാവികൾ ആശുപത്രിയിൽ എത്തിയത് അവയവം എത്തി മണിക്കൂറുകൾ കഴിഞ്ഞാണ്.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

14 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago