Wednesday, December 17, 2025

പതിനേഴുകാരനെ മദ്യം നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മദ്യം നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കിളിമാനൂര്‍ അടയമണ്‍ നെല്ലികുന്ന് സ്വദേശി അരുണ്‍ ദാസ് (37) ആണ് അറസ്റ്റിലായത്. ഏപ്രില്‍ രണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടിലേക്ക് പോകുന്നതിനിടെയാണ് 17 വയസ്സുകാരനെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് അരുണ്‍ദാസ് ഓട്ടോയില്‍ കയറ്റിയത്. തുടര്‍ന്ന് കിളിമാനൂരിലെ ബാറില്‍ പോയി മദ്യം വാങ്ങിനല്‍കി. അരുണ്‍ദാസിന്റെ വീട്ടിലെത്തിച്ചും നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു. ഇതിനുശേഷമാണ് 17-കാരനെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് പിറ്റേദിവസമായിരുന്നു വീട്ടിലെത്തിച്ചത്. രാത്രി എവിടെയായിരുന്നുവെന്ന് വീട്ടുകാര്‍ ചോദ്യംചെയ്തതോടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Latest Articles